കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത്
text_fieldsമട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത്. 820 ഗ്രാം സ്വര്‍ണവുമായി താമരശ്ശേരി സ്വദേശി നെടുംകുന്നുമ്മല്‍ ജംഷീറിനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച പിടികൂടിയത്. 26.16 ലക്ഷം രൂപ വിലവരുന്ന തനിത്തങ്കമാണ് പരിശോധനയില്‍ കണ്ടെത്തിയത്.
റിയാദില്‍നിന്ന് തിങ്കളാഴ്ച ഉച്ചക്കെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രികനായിരുന്നു ജംഷീർ. സ്‌കേറ്റിങ് ഷൂവിെൻറ ടയറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. പരിശോധനക്ക് കസ്റ്റംസ് അസി. കമീഷണര്‍ ഒ. പ്രദീപ്, മധുസൂദനന്‍ ഭട്ട് എന്നിവര്‍ നേതൃത്വം നല്‍കി. രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ചെയ്ത് 17ാം ദിവസം ആദ്യ സ്വര്‍ണക്കടത്ത് പിടികൂടിയിരുന്നു.
അബൂദബിയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നിന്നായിരുന്നു കസ്റ്റംസും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജന്‍സും ചേര്‍ന്ന് 63.8 ലക്ഷം രൂപ വിലയുള്ള രണ്ടുകിലോ തങ്കം പിടിച്ചെടുത്തത്. പിണറായി സ്വദേശി മുഹമ്മദ് ഷാനാണ് സ്വര്‍ണവുമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമായി പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.