Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ വിമാനത്താവളം...

കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ഡിസംബർ ഒമ്പതിന്​

text_fields
bookmark_border
കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ഡിസംബർ ഒമ്പതിന്​
cancel

തിരുവനന്തപുരം: കണ്ണൂർ അന്താരാഷ​​്ട്ര വിമാനത്താവളം ഉദ്ഘാടനം ഡിസംബർ ഒമ്പതിന്. വിമാനത്താവളത്തിനുള്ള എയ്​റോ​േഡ്രാം ലൈസൻസ്​ വ്യാഴാഴ്ച ഡി.ജി.സി.എ അനുവദിച്ചതിനെ തുടർന്നാണ് ഉദ്ഘാടനതീയതി നിശ്ചയിച്ചത്.

3050 മീറ്റർ റൺവേയാണ് ഇപ്പോഴുള്ളത്. അത് 4000 മീറ്ററായി നീട്ടാൻ നടപടി ആരംഭിച്ച​ു. 2300 ഏക്കറിലാണ്​ ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുള്ളത്. യാത്രക്കാർക്കുള്ള ടെർമിനൽ ബിൽഡിങ്ങി​​​​െൻറ വിസ്​തീർണം 97,000 ചതുരശ്രമീറ്ററാണ്. 1.05 ലക്ഷം ചതുരശ്രയടിയുള്ള അന്താരാഷ്​ട്ര കാർഗോ കോംപ്ലക്സ്​ നിർമാണം നടക്കുന്നു. വിമാനത്താവളത്തിനകത്തുതന്നെ ഹോട്ടലും ഒരുക്കിയിട്ടുണ്ട്.

24 ചെക് ഇൻ കൗണ്ടറുകളും സെൽഫ് ബാഗേജ് േഡ്രാപ് കൗണ്ടറുകളും സെൽഫ് ചെക്കിങ്​ മെഷീനുകളും സജ്ജമായി. 32 എമിേഗ്രഷൻ കൗണ്ടറുകൾ ഉണ്ടാകും. ഇതിനുപുറമെ നാല്​ ഇ-വിസ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. 16 കസ്​റ്റംസ്​ കൗണ്ടറുകളും പ്രവർത്തിക്കും.

ആറ്​ എയ്​റോ ബ്രിഡ്ജുകളാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. ബോയിങ്​ 777 പോലുള്ള വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനുള്ള എല്ലാ സജീകരണങ്ങളും വിമാനത്താവളത്തിലുണ്ട്. 20 വിമാനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യാം. വാഹനപാർക്കിങ്ങിന് വിശാലമായ സൗകര്യമുണ്ട്. 700 കാറുകളും 200 ടാക്സികളും 25 ബസുകളും ഒരേസമയം പാർക്ക് ചെയ്യാം.


കരട്​ ഷെഡ്യൂൾ ഒരുങ്ങി; ഡിസംബറിൽ ആഭ്യന്തര സർവിസുകൾക്ക്​ കൂടുതൽ പരിഗണന
കണ്ണൂർ: ഉദ്​ഘാടനം ഡിസംബർ ഒമ്പതിന്​ തീരുമാനിച്ചതോടെ കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള സർവിസി​​​​െൻറ കരട്​ ഷെഡ്യൂൾ വിമാനകമ്പനികൾ തയാറാക്കി. എയർട്രാഫിക് ​കൺട്രോൾ റൂട്ട്​ മാപ്​ നിർണയവുമായി ബന്ധപ്പെട്ട്​ എയർപോർട്ട്​ അതോറിറ്റി ഒാഫ്​ ഇന്ത്യ പരീക്ഷണപ്പറക്കലിന്​ ശേഷമുള്ള ഇൻസ്​ട്രുമ​​​െൻറ്​ അപ്രോച്ച്​ ചാർട്ടും വെള്ളിയാഴ്​ച പ്രസിദ്ധീകരിച്ചു. ഉദ്​ഘാടനത്തോടനുബന്ധിച്ചുതന്നെ വിമാന സർവിസ്​ എല്ലാ സെക്​ടറിലേക്കും ആരംഭിക്കാനാണ്​ ശ്രമിക്കുന്നതെന്ന്​ കിയാൽ വൃത്തങ്ങൾ ‘മാധ്യമ’ത്തോട്​ പറഞ്ഞു.

11 അന്താരാഷ്​​ട്ര കമ്പനികളും ആറ്​ ആഭ്യന്തര കമ്പനികളും കണ്ണൂരിൽനിന്ന്​ സർവിസിന്​ സന്നദ്ധമാണെങ്കിലും വിദേശ കമ്പനികളുടെ അനുമതി ലഭിക്കാത്തതിനാൽ ആഭ്യന്തര കമ്പനികളുടെ കരട്​ റൂട്ടാണ്​ തയാറായിട്ടുള്ളത്​. എയർഇന്ത്യ എക്​സ്​പ്രസ്​, ഇൻഡിഗോ, ഗോ എയർ എന്നിവയുടെ ഷെഡ്യൂളാണ്​ രൂപപ്പെടുത്തിയിട്ടുള്ളത്​. ഷെഡ്യൂൾ അനുസരിച്ച്​ സർവിസിന്​ സന്നദ്ധമാണോ എന്ന അറിയിപ്പ്​ ഡി.ജി.സി.എയിൽനിന്ന്​ കിട്ടിയാലുടൻ​ നടപടി പൂർത്തീകരിക്കു​ം.

ആഭ്യന്തര കമ്പനികളുടെ വിദേശ റൂട്ടുകളിലേക്കുള്ള സർവിസാണ്​ പുതുക്കിയ ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നത്​. എന്നാൽ, വിദേശ സർവിസ്​ തുടങ്ങുന്നതിന്​ ഉപാധിയായി അംഗീകരിച്ച ഉഡാൻ സർവിസ് ഉദ്​ഘാടനത്തോടനുബന്ധിച്ച്​ സജീവമായി തുടങ്ങാനുള്ള നീക്കത്തിലാണ്​ വ്യോമയാന വകുപ്പ്​. കുറഞ്ഞ ചെലവിൽ യാത്രചെയ്യാവുന്ന ഉഡാൻ പദ്ധതിയിൽപെടുത്തി കണ്ണൂരിൽനിന്ന്​ രാജ്യത്തെ എട്ടു ​നഗരങ്ങളിലേക്കുള്ള സർവിസാണ്​ തയാറായിട്ടുള്ളത്​. രണ്ടു​ തവണ കണ്ണൂരിൽ പരീക്ഷണപ്പറക്കൽ നടത്തിയ 78 സീറ്റുള്ള ഇൻഡിഗോ ആണ്​ ഇതിൽ കൂടുതൽ സർവിസ്​ നടത്തുക. ചെന്നൈ, ബംഗളൂരു, കൊച്ചി, തിരുവനന്തപുരം, മു​ബൈ, ഡൽഹി എന്നിവിടങ്ങളിലേക്കുള്ള ​ഉഡാൻ​ ഷെഡ്യൂളി​​​​െൻറ ബുക്കിങ്​ സോഫ്​റ്റ്​വെയ​ർ കമ്പനികൾ ഇതിനകം ഒരുക്കിക്കഴിഞ്ഞു.

പച്ചപ്പിന്​ നടുവിലൊരു വിമാനത്താവളം
മട്ടന്നൂര്‍: പ്രകൃതിരമണീയത നെഞ്ചിലേറ്റിയതാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം. അതുകൊണ്ടുതന്നെ കണ്ണൂര്‍ വിമാനത്താവളം എന്‍.ആര്‍.ഐകളെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല. ടൂറിസത്തിലൂടെയും വ്യവസായ സംരംഭങ്ങളിലൂടെയും മലബാറി​​​​​െൻറ വികസനമാണ് കണ്ണൂര്‍ ഇൻറര്‍നാഷനല്‍ വിമാനത്താവളത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

മലബാറി​​​​െൻറ ടൂറിസംമേഖലയെ പരിചയപ്പെട​ുത്തുന്നതിന് ടൂറിസം വിഭാഗത്തി​​​​െൻറ പ്രത്യേക ടീം കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്​. പ്രകൃതിരമണീയത നെഞ്ചേറ്റുന്ന ഏക വിമാനത്താവളമാണ് കണ്ണൂരിലേതെന്ന് വിമാനത്താവളത്തിലെത്തിയ ചെറുതും വലുതുമായ 18 വിമാനങ്ങളുടെയും പൈലറ്റുമാര്‍ പറഞ്ഞിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തി​​​​െൻറ ആകാശദൃശ്യം അതിമനോഹരമാണെന്ന് കാണിച്ച് പൈലറ്റുമാര്‍ പകര്‍ത്തിയ ആകാശദൃശ്യവും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ടൂറിസം രംഗത്ത് പുരോഗതിയില്ലാത്ത പ്രദേശം കണ്ടെത്തി ഇവിടങ്ങളില്‍ക്കൂടി ടൂറിസ്​റ്റുകളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

ടൂറിസം രംഗത്ത് മലബാറിന് സ്‌പെഷല്‍ ​േപ്രാജക്ട് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. 325 കോടി രൂപയുടെ പദ്ധതി ആസൂത്രണം ചെയ്തുകഴിഞ്ഞു. ഇതില്‍ 100 കോടി കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. 12 സബ്​ ​േപ്രാജക്ടുകളിലൂടെ 37 കോടി ഈ വര്‍ഷം ചെലവഴിക്കും. കര്‍ണാടകയിലെ കുടക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലുള്ളവർ ഏറെ പ്രതീക്ഷയോടെയാണ് കണ്ണൂര്‍ വിമാനത്താവളത്തെ കാണുന്നത്. ടൂറിസ്​റ്റുകള്‍ക്ക് ആവശ്യമായ ഹോട്ടലുകളും മറ്റ് അനുബന്ധസംരംഭങ്ങളും ഉണ്ടാകുന്നതോടെ മാത്രമേ കണ്ണൂരില്‍ വിമാന സര്‍വിസിലൂടെ ലാഭമുണ്ടാകുകയുള്ളൂവെന്നാണ്​ വ്യവസായികളുടെ അഭിപ്രായം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur airportkerala newsmalayalam newsKannur international airport
News Summary - Kannur Airport Inauguration-Kerala News
Next Story