കണ്ണൂർ വിമാനത്താവളം: താരിഫ്-സെക്യൂരിറ്റി ഏജൻസികൾ പരിേശാധിച്ചു
text_fieldsകണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനമാരംഭിക്കുന്നതിെൻറ അവസാന നടപടികളുടെ ഭാഗമായി രണ്ട് കേന്ദ്ര ഏജൻസികൾ വിമാനത്താവളം സന്ദർശിച്ചു. സർവിസ് താരിഫ് നിർണയത്തിന് മേൽനോട്ടം വഹിക്കുന്ന എയർേപാർട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റിയും (എ.ഇ.ആർ.എ), സുരക്ഷ ചുമതലയുള്ള ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുമാണ് (ബി.സി.എ.എസ്) മൂർഖൻപറമ്പിലെത്തിയത്. സംഘത്തിെൻറ സന്ദർശനം വിജയകരമായിരുന്നുവെന്ന് കിയാൽ എം.ഡി തുളസീദാസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയോടെ മട്ടന്നൂരിലെത്തിയ സംഘം കിയാൽ പ്രോജക്ട് ഓഫിസിൽ കിയാൽ എം.ഡി വി. തുളസീദാസ് ഉൾെപ്പടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് വിമാനത്താവളത്തിലെത്തി വൈകീട്ടുവരെ പരിശോധിച്ചു. അതിപ്രധാന ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തി അതീവ സൂക്ഷ്മമായിരുന്നു പരിശോധന. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനമുണ്ടായില്ല.
ചെയർമാൻ എസ്. മചേന്ദ്രനാഥിെൻറ നേതൃത്വത്തിലുള്ള സംഘമാണ് എ.ഇ.ആർ.എ ടീമിലുണ്ടായിരുന്നത്. സെക്രട്ടറി പൂജ ജിൻഡൽ, അംഗങ്ങളായ എസ്. രഹേജ, എസ്. സാമന്ത, സീനിയർ ഫിനാൻഷ്യൽ മാനേജർ ജയ്മൾ സ്കറിയ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. വിമാനങ്ങളുടെ ലാൻഡിങ്, കാർഗോ സർവിസ്, പാർക്കിങ് തുടങ്ങിയവക്കുള്ള നിരക്കുകൾ നിശ്ചയിക്കുന്നതിെൻറ ഭാഗമായിരുന്നു പരിശോധന. വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ സുരക്ഷ സംവിധാനങ്ങളാണ് ബി.സി.എ.എസ് വിദഗ്ധ സംഘം പരിശോധിച്ചത്.
റീജനൽ െഡപ്യൂട്ടി ഡയറക്ടർ ആർ.കെ. സേനാപതിയുടെ നേതൃത്വത്തിൽ സി.ഐ.എസ്.എഫ്, കസ്റ്റംസ്, ഇൻറലിജൻസ് ബ്യൂറോ, കേരള പൊലീസ് എന്നിവയുടെ പ്രതിനിധികളും ഒപ്പമുണ്ടായിരുന്നു. വിമാനത്താവളത്തിെൻറ പ്രവേശന കവാടം, പുറത്തേക്കുള്ള വഴി, വിവിധ കെട്ടിടങ്ങള്‍, ജീവനക്കാര്‍ക്ക് പ്രവേശിക്കാനുള്ള ഭാഗം, റണ്‍വേയുടെ വശങ്ങള് തുടങ്ങി അതീവ സുരക്ഷ വേണ്ട എല്ലാ ഭാഗങ്ങളിലും സുരക്ഷ ടീം പരിശോധിച്ചു. വിമാനത്താവളത്തില്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചിട്ടുണ്ടോ എന്നായിരുന്നു വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.