കണ്ണൂർ വിമാനത്താവളത്തിന് മാത്രം നികുതിയിളവ്: തീരുമാനം വിവാദമാകുന്നു
text_fieldsകരിപ്പൂർ: പ്രളയ പുനരധിവാസത്തിന് ജി.എസ്.ടിക്ക് മുകളിൽ സെസ് ഏർപ്പെടുത്തുന്ന ന ടപടികളുമായി സർക്കാർ മുന്നോട്ടുപോകുേമ്പാൾ കണ്ണൂർ വിമാനത്താവളത്തിന് സംസ്ഥാന സർക്കാർ വൻ നികുതിയിളവ് നൽകിയത് വിവാദമാകുന്നു. അടുത്ത പത്ത് വർഷത്തേക്ക് കണ്ണൂ രിൽ വിമാനത്തിെൻറ ഇന്ധന നികുതി 28 ശതമാനത്തിൽനിന്ന് ഒറ്റയടിക്ക് ഒരു ശതമാനമായാ ണ് കുറച്ചത്്. കഴിഞ്ഞ നവംബറിലെ മന്ത്രിസഭയോഗ തീരുമാനപ്രകാരമാണ് നടപടി. ആഭ്യന് തര സർവിസുകൾക്കാണ് ഇളവ്.
ഇന്ധന നികുതിയിൽ വൻ കുറവ് വന്നതോടെ വിമാനകമ്പനിക ൾ കോഴിക്കോട് വിമാനത്താവളത്തെ ഉപേക്ഷിച്ച് കണ്ണൂരിലേക്ക് സർവിസുകൾ മാറ്റാൻ ഒരുങ്ങുകയാണെന്നാണ് ആക്ഷേപം. കണ്ണൂരിനൊപ്പം പൊതുമേഖലയിൽ പ്രവർത്തിക്കുന്ന കരിപ്പൂരിനും നികുതിയിളവ് നൽകണെമന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലും 28 ശതമാനമാണ് ഇൗടാക്കുന്നത്.
കരിപ്പൂരിൽ വിമാനങ്ങൾക്ക് ഇന്ധന നികുതി 28 ശതമാനം ഈടാക്കുേമ്പാൾ കണ്ണൂരിൽ ഒരു ശതമാനം മാത്രം ഈടാക്കുന്നത് നിർത്തലാക്കണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. തിരുവനന്തപുരം വിമാനത്താവളം കൂടി സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുമ്പോൾ പൊതുമേഖലയിൽ അവശേഷിക്കുന്ന കരിപ്പൂരിൽ യാത്രക്കാർ കുറയുന്നതിന് മാത്രമേ ഈ തീരുമാനം ഉപകരിക്കൂ. ഇതിനോടകം കോഴിക്കോട് നിന്ന് ലാഭകരമായി നടന്നിരുന്ന സ്പൈസ് ജെറ്റ്, ഇൻഡിഗോ എന്നിവയുടെ ചെന്നൈ, ബംഗളൂരു, ഹൈദരാബദ് സർവിസുകൾ നിർത്തലാക്കി കണ്ണൂരിലേക്ക് മാറ്റിയിരിക്കുകയാണ്.
വിഷയത്തിൽ കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ ഇടതു സർക്കാറിെൻറ ഭാഗമായ ജനപ്രതിനിധികളും മന്ത്രിമാരും ഇടപെടണമെന്നും രാഘവൻ ആവശ്യപ്പെട്ടു. സർക്കാർ തീരുമാനത്തിനെതിരെ മലബാർ െഡവലപ്മെൻറ് ഫോറം തിരുവനന്തപുരത്ത് സെക്രേട്ടറിയറ്റിന് മുന്നിൽ രാപകൽ സമരത്തിന് ഒരുങ്ങുകയാണ്. വിഷയത്തിൽ എം.ഡി.എഫ് നിയമ നടപടികളും ആലോചിക്കുന്നുണ്ട്. സർക്കാർ നടപടി പ്രതിഷേധാർഹമെന്ന് ആരോപിച്ച് കാലിക്കറ്റ് ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും രംഗത്തെത്തി.
നികുതിയിളവ് നൽകാത്തത് അനീതി -കുഞ്ഞാലിക്കുട്ടി
മലപ്പുറം: കണ്ണൂർ വിമാനത്താവളത്തിന് വിമാന ഇന്ധന നികുതിയിൽ ഇളവ് നൽകുകയും പൊതുമേഖലയിലുള്ള കോഴിക്കോട് വിമാനത്താവളത്തിന് നൽകാതിരിക്കുകയും ചെയ്തത് അനീതിയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. അടിയന്തരമായി സംസ്ഥാന സർക്കാർ നടപടി തിരുത്തണമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കോഴിക്കോട് വിമാനത്താവളത്തെ തകർക്കാൻ ചില ശക്തികൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നു. കോഴിക്കോട് വിമാനത്താവളത്തിന് തടസ്സം സൃഷ്ടിക്കുന്ന പ്രവർത്തനം ഇടക്കിടെ ഉണ്ടാകുന്നത് പ്രതിഷേധാർഹമാണ്. കൊല്ലം ആലപ്പാെട്ട കരിമണൽ ഖനനംകൊണ്ട് പാരിസ്ഥിതിക പ്രശ്നം ഉണ്ടെന്നുള്ളത് വസ്തുതയാണ്. സർക്കാർ സമരക്കാരുടെ ആവശ്യം അപ്പാടെ തള്ളുകയല്ല വേണ്ടത്. ന്യായമായ പ്രശ്നങ്ങളിൽ അവരുമായി ചർച്ച ചെയ്ത് പരിഹാരം കാണണം.
സമരത്തിന് പിന്നിൽ മലപ്പുറത്തുകാരുണ്ടെങ്കിൽ സർക്കാർ അന്വേഷിച്ചു കണ്ടെത്തെട്ട. അതേക്കുറിച്ച് തനിക്ക് അറിവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട് ദുബൈയിൽ രാഹുൽ ഗാന്ധിയുമായി ചർച്ച നടന്നിട്ടില്ല. അദ്ദേഹവുമായി ചർച്ച ചെയ്യേണ്ട പ്രശ്നമല്ല ഇതെന്നും ഇതിൽ എതിർപക്ഷത്ത് സംസ്ഥാന സർക്കാറാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.