Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരുവന്നൂര്‍ ബാങ്കിൽ...

കരുവന്നൂര്‍ ബാങ്കിൽ ഒറ്റത്തവണ തീർപ്പാക്കൽ, വായ്പ തിരിച്ചു പിടിക്കാൻ നടപടി പ്രഖ്യാപിച്ചു

text_fields
bookmark_border
karuvannur bank scam
cancel

തൃ​ശൂ​ർ: നി​ക്ഷേ​പം കി​ട്ടു​ന്നി​ല്ലെ​ന്ന പ​രാ​തി​ക​ളു​യ​രു​ന്ന​തി​നി​ടെ ക​രു​വ​ന്നൂ​രി​നെ ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ. ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ന് മാ​ത്ര​മാ​യി വാ​യ്പ കു​ടി​ശ്ശി​ക നി​വാ​ര​ണ​ത്തി​ന് ഒ​റ്റ​ത്ത​വ​ണ തീ​ര്‍പ്പാ​ക്ക​ല്‍ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. വാ​യ്പ​ക​ള്‍ ഒ​റ്റ​ത്ത​വ​ണ തീ​ര്‍പ്പാ​ക്ക​ലി​ലൂ​ടെ വ​ലി​യ​തോ​തി​ലാ​ണ് പ​ലി​ശ ഇ​ള​വ് ല​ഭി​ക്കു​ന്ന​തെ​ന്ന് ബാ​ങ്ക് അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​റി​യി​ച്ചു. ഒ​രു​വ​ര്‍ഷം വ​രെ കു​ടി​ശ്ശി​ക​യു​ള്ള വാ​യ്പ​ക​ൾ​ക്ക് 10 ശ​ത​മാ​ന​വും അ​ഞ്ചു​വ​ര്‍ഷം വ​രെ കു​ടി​ശ്ശി​ക​യു​ള്ള​വ​ക്ക് 50 ശ​ത​മാ​നം വ​രെ​യും പ​ലി​ശ​യി​ള​വും പു​തി​യ പാ​ക്കേ​ജി​ലൂ​ടെ ല​ഭി​ക്കും.

മാ​ര​ക​രോ​ഗ​മു​ള്ള​വ​ര്‍, മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ര്‍, ആ​ശ്രി​ത​ര്‍ക്ക് തു​ക തി​രി​ച്ച​ട​ക്കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​മു​ള്ള​വ​ര്‍ എ​ന്നി​വ​രു​ടെ വാ​യ്പ​ക​ളി​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​മ​നു​സ​രി​ച്ച് പ​ലി​ശ​യി​ല്‍ ഇ​ള​വ് അ​നു​വ​ദി​ക്കും. പ​ലി​ശ ഇ​ള​വു​ക​ള്‍ ഡി​സം​ബ​ര്‍ 30 വ​രെ തു​ട​രു​മെ​ന്നും അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി. ബാ​ങ്കി​ല്‍ പു​തു​താ​യി ആ​രം​ഭി​ച്ച അ​ഞ്ചു​ല​ക്ഷം വ​രെ​യു​ള്ള ഭൂ​പ​ണ​യ വാ​യ്പ​ക​ളി​ലും അ​പേ​ക്ഷ​ക​ര്‍ എ​ത്തി​യി​ട്ടു​ണ്ടെ​ന്നും സ്വ​ർ​ണ​പ​ണ​യ വാ​യ്പ​ക​ള്‍ സ​ജീ​വ​മാ​യി തു​ട​രു​ന്ന​താ​യും അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ പ​റ​ഞ്ഞു.

നി​ക്ഷേ​പ​ക​ർ​ക്ക് തു​ക ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​ക​ൾ​ക്കും ഈ​യാ​ഴ്ച ത​ന്നെ പ​രി​ഹാ​ര​മു​ണ്ടാ​യേ​ക്കും. സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യ പു​ന​രു​ദ്ധാ​ര​ണ നി​ധി​യു​ടെ അ​ന്തി​മ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ​ത​ന്നെ പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഈ ​ആ​ഴ്ച ത​ന്നെ തു​ക ക​രു​വ​ന്നൂ​ർ അ​ട​ക്ക​മു​ള്ള ബാ​ങ്കു​ക​ൾ​ക്ക് ന​ൽ​കാ​നാ​ണ് ആ​ലോ​ച​ന. ഇ​തോ​ടൊ​പ്പം റ​ബ്കോ അ​ട​ക്കം വി​വി​ധ​യി​ട​ങ്ങ​ളി​ലു​ള്ള ക​രു​വ​ന്നൂ​രി​ന്റെ നി​ക്ഷേ​പ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കും ക​ട​ന്നു. കു​ടി​ശ്ശി​ക നി​വാ​ര​ണ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ ആ​ളു​ക​ൾ വാ​യ്പ തീ​ർ​പ്പാ​ക്ക​ലി​ന് എ​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. സ്വ​ർ​ണ പ​ണ​യ വാ​യ്പ​ക​ളും ആ​രം​ഭി​ച്ച​തോ​ടെ ബാ​ങ്ക് പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​ണ്. അ​മ്പ​തി​നാ​യി​രം വ​രെ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ ഈ ​ആ​ഴ്ച കൊ​ടു​ക്കാ​നാ​ണ് നീ​ക്കം. ഇ​തോ​ടൊ​പ്പം ബാ​ങ്ക് അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ക​മ്മി​റ്റി​യു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളി​ൽ ക​യ​റി​യു​ള്ള ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നും വി​ജ​യ​ക​ര​മാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. നി​ക്ഷേ​പ​ങ്ങ​ളു​ടെ വാ​ഗ്ദാ​ന​ങ്ങ​ൾ ഇ​തി​ന​കം ല​ഭി​ച്ചു. ഈ ​ആ​ഴ്ച​യി​ൽ ഇ​തി​ൽ പ​ല​തും ല​ഭി​ച്ചേ​ക്കും.

കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​വ​യി​ൽ​ത​ന്നെ പ​ല​രും നി​ക്ഷേ​പം പു​തു​ക്കാ​നും സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ക​മ്മി​റ്റി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ ഒ​രു​ല​ക്ഷം രൂ​പ​യു​ടെ സ്ഥി​ര​നി​ക്ഷേ​പ​ത്തി​നാ​യി ബാ​ങ്കി​ലെ​ത്തി​യ​ത് വീ​ടു​ക​ളി​ൽ ക​യ​റി​യു​ള്ള ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്റെ ഫ​ല​മാ​ണെ​ന്നാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ക​മ്മി​റ്റി​യു​ടെ വി​ല​യി​രു​ത്ത​ൽ. വാ​ർ​ത്ത​ക​ൾ നി​ക്ഷേ​പ​ക​രി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​തി​ലൂ​ടെ ഏ​റെ പേ​ർ​ക്കും ബോ​ധ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നാ​ണ് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karuvannur Bank Scamone time settlement
News Summary - Karuvannur Bank announces one-time settlement, action to recover loan
Next Story