Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​രു​വ​ന്നൂ​ര്‍...

ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് തട്ടിപ്പ് കേസ്: ഇ​ഡി മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന് എം.​കെ. ക​ണ്ണ​ൻ, ചോദ്യം ചെയ്യൽ 10 മണിക്കൂർ നീണ്ടുനിന്നു

text_fields
bookmark_border
MK Kannan
cancel

കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ല്‍ സി​.പി.എം നേ​താ​വും കേ​ര​ള ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ എം.​കെ. ക​ണ്ണ​ന്‍റെ ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യി. കൊ​ച്ചി​യി​ലെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി) ഓ​ഫീ​സി​ൽ 10 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ചോ​ദ്യം ചെ​യ്യ​ലാ​ണ് അ​വ​സാ​നി​ച്ച​ത്.

മാനസികമായി പീഡിപ്പിച്ചു. ഭീഷണിപ്പെടുത്തി, തല്ലിയില്ലെന്നേ ഉള്ളൂവെന്ന് കണ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. അവരുദ്ദേശിക്കുന്ന രീതിയില്‍ ഉത്തരം പറയാന്‍ പറ്റില്ലെന്ന് പറഞ്ഞു. ഈ മാസം 29ന് വീണ്ടും വരാന്‍ പറഞ്ഞിട്ടുണ്ട്. ചോദിച്ച രേഖകളെല്ലാം കൊടുക്കാന്‍ താന്‍ തയ്യാറാണെന്നും എം കെ കണ്ണന്‍ പറഞ്ഞു.

വെ​ള്ളി​യാ​ഴ്ച വീ​ണ്ടും ഇ​ഡി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കും. സ​തീ​ഷ് കു​മാ​റു​മാ​യി ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി സൗ​ഹൃ​ദ​മു​ണ്ട്. സ​തീ​ഷ് കു​മാ​റു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ക​ണ്ണ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ണ്ണ​ന്‍ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന തൃ​ശൂ​ര്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ലാ​യി​രു​ന്നു ക​ള്ള​പ്പ​ണ​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി സ​തീ​ഷ്‌​കു​മാ​ര്‍ ബി​നാ​നി ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യി​രു​ന്ന​ത്. ഈ ​രേ​ഖ​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന റെ​യ്ഡി​ല്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍​ക്കാ​യാ​ണ് ക​ണ്ണ​നെ ചോ​ദ്യം ചെ​യ്ത​ത്.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കൂടുതല്‍ ആളുകള്‍ക്ക് ഇ ഡി നോട്ടീസ് നല്‍കുമെന്നറിയുന്നു. നേരത്തെ ചോദ്യം ചെയ്ത ബാങ്ക് മുന്‍ മാനേജര്‍ ബിജു കരിം, സെക്രട്ടറി ടി.ആർ. സുനില്‍കുമാര്‍, അക്കൗണ്ടന്റ് ജില്‍സ് തുടങ്ങിയവരേയും വിളിച്ച് വരുത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mk kannanKaruvannur Bank Scam
News Summary - Karuvannur bank fraud case: M.K. Kannan questioned
Next Story