കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അഞ്ചുപേരെ ഇ.ഡി ചോദ്യം ചെയ്തു
text_fieldsകൊച്ചി: കരുവന്നൂര്‍ സഹ.ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചൊവ്വാഴ്ച അഞ്ചുപേരെ ചോദ്യം ചെയ്തു. കേസിലെ മൂന്നും നാലും പ്രതികളെയടക്കമാണ് ചോദ്യം ചെയ്തത്.
മുഖ്യപ്രതി പി. സതീഷ് കുമാറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സനല്‍കുമാര്‍ ഇ.ഡിക്ക് മുന്നിൽ ഹാജരായി. കേസിലെ മൂന്നും നാലും പ്രതികളായ അരവിന്ദാക്ഷനെയും ജില്‍സിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചൊവ്വാഴ്ച വൈകീട്ട് മൂന്നുവരെ ചോദ്യം ചെയ്തു.
വ്യവസായി ജയരാജ്, സതീഷിന്റെ സഹോദരന് ശ്രീജിത് എന്നിവരെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ തുടർച്ചയായി ചോദ്യം ചെയ്തു. ഒന്നാംഘട്ട ചോദ്യം ചെയ്യലില്‍ അരവിന്ദാക്ഷന് അന്വേഷണ സംഘത്തോടു പൂർണമായി സഹകരിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഒന്നാം പ്രതി സതീഷ്കുമാറിന്റെ ഫോണില്‍ കണ്ടെത്തിയ ശബ്ദരേഖകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകളുമായാണ് അരവിന്ദാക്ഷനെ ഇ.ഡി രണ്ടാം ഘട്ടത്തില്‍ ചോദ്യം ചെയ്തത്. തട്ടിപ്പുനടന്നത് അരവിന്ദാക്ഷന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകള്‍ വഴിയാണെന്നാണ് ഇ.ഡിയുടെ നിഗമനം.
ജില്‍സ് അഞ്ചുകോടിയുടെ ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് ഇ.ഡി കോടതിയില്‍ വ്യക്തമാക്കിയത്. അതേസമയം, ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മറ്റുബാങ്കുകളിലേക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം
സഹകരണ രജിസ്ട്രാർക്കും റബ്കോ എം.ഡിക്കും ഇ.ഡി നോട്ടീസ്
കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സഹകരണ വകുപ്പ് രജിസ്ട്രാർ ടി.വി. സുഭാഷ്, റബ്കോ മാനേജിങ് ഡയറക്ടർ ഹരിദാസൻ നമ്പ്യാർ എന്നിവർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ്. ബുധനാഴ്ച രാവിലെ 11ന് കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ഹാജരാകാനാണ് നിർദേശം.
കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച് സഹകരണ വകുപ്പ് നിയോഗിച്ച സംഘം അന്വേഷണം നടത്തി രജിസ്ട്രാർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തട്ടിപ്പ് കണ്ടെത്തിയതിനെത്തുടർന്ന് സ്വീകരിച്ച നടപടി സംബന്ധിച്ച് വിശദീകരണം ചോദിക്കാനാണ് രജിസ്ട്രാറെ വിളിപ്പിച്ചത്. റബ്കോ ഉൽപന്നങ്ങളുടെ തൃശൂർ, എറണാകുളം ജില്ലകളിലെ വിതരണച്ചുമതല കരുവന്നൂർ ബാങ്കിനായിരുന്നു. കമീഷൻ ഏജന്റ് മുഖാന്തരമാണ് ഇടപാടുകൾ നടത്തിയിരുന്നത്. ഉൽപന്നങ്ങളുടെ വിൽപനയിലും സഹകരണ വകുപ്പും ഇ.ഡിയും ലക്ഷങ്ങളുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ച് വിശദീകരണം തേടാനാണ് മാനേജിങ് ഡയറക്ടറെ വിളിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.