കരുവന്നൂർ ബാങ്ക് തട്ടിപ്പ്: തൃശൂരിലെ അഞ്ച് സഹകരണ ബാങ്കുകളിലും കൊച്ചിയിലും അടക്കം ഒമ്പതിടത്ത് ഇ.ഡി റെയ്ഡ്
text_fieldsതൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിന് പിന്നാലെ കള്ളപണ ഇടപാട് കേസിൽ തൃശൂരിലും കൊച്ചിയിലുമായി ഒമ്പതിടത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ്. തൃശൂരിലെ എട്ടിടത്തും കൊച്ചിയിലെ ഒരിടത്തുമാണ് ഇ.ഡി പരിശോധന പുരോഗമിക്കുന്നത്. ഒന്നാം പ്രതി സതീശ് കുമാറിന്‍റെ ബിനാമിയെന്ന് പറയപ്പെടുന്നവരുടെ വീടുകളിലും റെയ്ഡ് പുരോഗമിക്കുകയാണ്.
തൃശൂരിലെ അയ്യന്തോൾ, കുട്ടനെല്ലൂർ, അരണാട്ടുകര, പെരിങ്ങണ്ടൂർ, പാട്ടുരായ്ക്കൽ സഹകരണ ബാങ്കുകളിലും കൊച്ചിയിലെ വ്യവസായിയുടെ വീട്ടിലുമാണ് ഇ.ഡി പരിശോധന നടക്കുന്നത്. സതീശ് കുമാർ കള്ളപണം വെളുപ്പിച്ചത് അയ്യന്തോൾ ബാങ്കിലാണെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് സതീശന്‍റെ അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.
അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിൽ 2013 ഡിസംബർ 27 വരെ സതീശൻ നടത്തിയ ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്. 50,000 രൂപ വീതം 25 തവണ അക്കൗണ്ടിൽ നിക്ഷേപിച്ചത്. 2014 മെയിലും ജൂണിലും സമാന രീതിയിൽ പണം നിക്ഷേപിച്ചിട്ടുണ്ട്. ഇത് കള്ളപണം വെളിപ്പിക്കുന്നതിന്‍റെ ഭാഗമായാണെന്ന് ഇ.ഡി നിഗമനം.
നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.പി.എം നേതാവും മുൻ മന്ത്രിയുമായ എ.സി മൊയ്തീനോട് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. മൊയ്തീനെ ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്ന് റെയ്ഡ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.