Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ​ഹ​കാ​രി​ക​ളും...

സ​ഹ​കാ​രി​ക​ളും ജീ​വ​ന​ക്കാ​രും ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ത്തി​ന്; കരുവന്നൂർ രക്ഷാപാക്കേജ്: നടപടികൾ ഊർജിതം

text_fields
bookmark_border
സ​ഹ​കാ​രി​ക​ളും ജീ​വ​ന​ക്കാ​രും ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ത്തി​ന്; കരുവന്നൂർ രക്ഷാപാക്കേജ്:   നടപടികൾ ഊർജിതം
cancel

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നും സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ വി​ശ്വാ​സ്യ​ത വീ​ണ്ടെ​ടു​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് അ​തി​വേ​ഗം. സ​ഹ​ക​ര​ണ​മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ വി​ളി​ച്ച യോ​ഗം ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും. ബാ​ങ്കി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് -ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, വ​കു​പ്പി​ലെ ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രാ​ണ് പ​ങ്കെ​ടു​ക്കു​ക. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നാ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ ഒ​ക്ടോ​ബ​ർ നാ​ലി​ന് മു​ഴു​വ​ൻ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്റു​മാ​രു​ടെ​യും യോ​ഗ​വും മ​ന്ത്രി വി​ളി​ച്ചി​ട്ടു​ണ്ട്.

സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ വി​ശ്വാ​സ്യ​ത നി​ല​നി​ര്‍ത്താ​ൻ തീ​വ്ര​ശ്ര​മ​ത്തി​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. നി​ക്ഷേ​പ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ യോ​ഗ​ങ്ങ​ളും വീ​ടു​ക​ളി​ൽ ക​യ​റി ബോ​ധ​വ​ത്ക​ര​ണ​വും സം​ഘ​ടി​പ്പി​ക്കാ​നും സി.​പി.​എം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സ​ഹ​കാ​രി​ക​ളും ബാ​ങ്ക് ജീ​വ​ന​ക്കാ​രും സം​ഘ​ങ്ങ​ളാ​യി ചൊ​വ്വാ​ഴ്ച മു​ത​ലാ​ണ് വീ​ടു​ക​ളി​ൽ ക​യ​റു​ക. ക​രു​ത​ൽ​ധ​ന​ത്തി​ന്റെ​യും വാ​യ്പ​ക​ളു​ടേ​യും വി​ശ​ദാം​ശ​ങ്ങ​ൾ അ​ത​ത് സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ പ്ര​ദ​ര്‍ശി​പ്പി​ക്കും. ബോ​ധ​വ​ത്ക​ര​ണ​ത്തി​നൊ​പ്പം പു​തി​യ നി​ക്ഷേ​പം സ്വീ​ക​രി​ക്ക​ലും കു​ടി​ശ്ശി​ക പി​രി​വു​മാ​ണ് അ​ജ​ണ്ട.

കേ​ര​ള ബാ​ങ്കി​ൽ​നി​ന്ന് 50 കോ​ടി കൈ​മാ​റാ​നാ​ണ് ആ​ദ്യം ആ​ലോ​ചി​ച്ച​തെ​ങ്കി​ലും റി​സ​ർ​വ് ബാ​ങ്ക് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച് ന​ബാ​ർ​ഡ് വി​ല​ക്ക് ഉ​യ​ർ​ത്തി​യ​തി​നാ​ൽ ഇ​തി​ന് പ​ക​രം പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​മാ​കും കേ​ര​ള ബാ​ങ്കി​നു​ള്ള​ത്. പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ​നി​ന്ന് അ​ടി​യ​ന്ത​ര​മാ​യി നി​ക്ഷേ​പം സ്വീ​ക​രി​ച്ച് ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ലേ​ക്ക് പ​ണ​മെ​ത്തി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ളി​ലാ​ണ് സ​ർ​ക്കാ​റും സി.​പി.​എം നേ​താ​ക്ക​ളും. സ​ര്‍ക്കാ​റി​ന്‍റെ സ​ഹ​ക​ര​ണ പു​ന​രു​ദ്ധാ​ര​ണ നി​ധി​യി​ലേ​ക്ക് കേ​ര​ള ബാ​ങ്കി​ന്റെ ക​രു​ത​ൽ ധ​ന​ത്തി​ൽ​നി​ന്ന് പ​ണ​മെ​ത്തി​യാ​ലു​ട​ൻ നി​ക്ഷേ​പം പി​ൻ​വ​ലി​ക്കാ​മെ​ന്ന വ്യ​വ​സ്ഥ​യും വെ​ക്കും.

കേ​ര​ള ബാ​ങ്കി​ൽ​നി​ന്ന് സ​ഹ​ക​ര​ണ പു​ന​രു​ദ്ധാ​ര​ണ നി​ധി​യി​ലേ​ക്ക് വാ​യ്പ​യെ​ടു​ക്കു​ന്ന​തി​ലും സാ​ങ്കേ​തി​ക ക​ട​മ്പ​ക​ൾ ഏ​റെ​യാ​ണ്. കോ​ര്‍ ഫ​ണ്ടി​നേ​ക്കാ​ൾ മു​ക​ളി​ൽ ന​ഷ്ട​മു​ള്ള​തോ ത​ട്ടി​പ്പി​ലൂ​ടെ ത​ക​ര്‍ന്ന സം​ഘ​ങ്ങ​ള്‍ക്കോ വാ​യ്പ ന​ൽ​ക​രു​തെ​ന്നാ​ണ് ആ​ർ.​ബി.​ഐ വ്യ​വ​സ്ഥ.

പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ലാ​ഭ​ത്തി​ന്റെ 15 ശ​ത​മാ​നം കേ​ര​ള ബാ​ങ്കി​ൽ ക​രു​ത​ൽ ധ​നം നി​ക്ഷേ​പി​ക്കു​ന്നു​ണ്ട്. ഈ​യി​ന​ത്തി​ൽ കേ​ര​ള ബാ​ങ്കി​ന്റെ കൈ​വ​ശം 1500 കോ​ടി​യോ​ള​മു​ണ്ട്. ഇ​തി​ൽ​നി​ന്ന് 500 കോ​ടി പു​ന​രു​ദ്ധാ​ര​ണ നി​ധി​യി​ലേ​ക്ക് മാ​റ്റാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​തി​ന് അ​ത​ത് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്റെ അ​നു​മ​തി​ക്കൊ​പ്പം സ​ഹ​ക​ര​ണ നി​യ​മ​ഭേ​ദ​ഗ​തി​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മ​തി. കേ​ര​ള ബാ​ങ്ക് ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചാ​ൽ വാ​യ്പ ന​ൽ​കാ​നും ത​ട​സ്സ​മി​ല്ല. എ​ന്നാ​ൽ, റി​സ​ര്‍വ് ബാ​ങ്ക് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ന​ബാ​ര്‍ഡ് നോ​ട്ടീ​സ് ത​ട​സ്സ​മാ​ണ്. കാ​ലാ​വ​ധി പൂ​ര്‍ത്തി​യാ​കു​ന്ന നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ക​ണ്ടെ​ത്തേ​ണ്ട പ​ണം സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ​നി​ന്ന് നി​ക്ഷേ​പ​മാ​യി എ​ത്തി​ക്കാ​നാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karuvannur Co-operative Bank
News Summary - Karuvannur Co-operative Bank
Next Story