Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരുവന്നൂർ​:...

കരുവന്നൂർ​: സതീഷ്​കുമാർ ഒരു​ കോടി നൽകിയെന്ന്​ ഇ.ഡിക്ക്​ ജ്വല്ലറി ഉടമയുടെ മൊഴി

text_fields
bookmark_border
കരുവന്നൂർ​: സതീഷ്​കുമാർ ഒരു​ കോടി നൽകിയെന്ന്​ ഇ.ഡിക്ക്​ ജ്വല്ലറി ഉടമയുടെ മൊഴി
cancel

കൊ​ച്ചി: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക്​ ത​ട്ടി​പ്പി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ട്​ കേ​സി​ൽ എ​സ്.​ടി ജ്വ​ല്ല​റി ഉ​ട​മ സു​നി​ൽ​കു​മാ​റി​നെ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ്​ (ഇ.​ഡി) ചോ​ദ്യം ചെ​യ്തു. ഒ​ന്നാം പ്ര​തി സ​തീ​ഷ്​ കു​മാ​റു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ട്​ ഉ​ണ്ടാ​യി​രു​ന്ന​താ​യി ഇ.​ഡി സ്​​ഥി​രീ​ക​രി​ച്ചെ​ങ്കി​ലും മ​ക​ളു​ടെ ക​ല്യാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ സ​തീ​ഷ്​ ഒ​രു കോ​ടി രൂ​പ ന​ൽ​കി​യ​തെ​ന്നാ​ണ്​ സു​നി​ൽ​കു​മാ​റി​ന്‍റെ മൊ​ഴി. എ​ന്നാ​ൽ, സ​തീ​ഷി​ന്‍റെ ബി​സി​ന​സ്​ പ​ങ്കാ​ളി​യാ​ണ്​ സു​നി​ൽ​കു​മാ​ർ എ​ന്നാ​ണ്​ ഇ.​ഡി നി​ഗ​മ​നം.

മൂ​ന്നാ​മ​ത്തെ നോ​ട്ടീ​സി​ലാ​ണ്​ സു​നി​ൽ​കു​മാ​ർ ഇ.​ഡി മു​മ്പാ​കെ ഹാ​ജ​രാ​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും വി​ളി​പ്പി​ക്കു​മെ​ന്ന് ഇ.​ഡി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും സു​ഹൃ​ദ്​​ ബ​ന്ധം മാ​ത്ര​മാ​ണ്​ സ​തീ​ഷു​മാ​യി ഉ​ള്ള​തെ​ന്നും ഇ​യാ​ൾ പ്ര​തി​ക​രി​ച്ചു.

ഇ​യാ​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​ത്​ നി​ല​യി​ൽ വ​ന്ന പ​ണ​മാ​ണ് ഇ​തെ​ന്ന്​ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​യി​ലേ​ക്ക്​ ക​ട​ക്കാ​ൻ ഇ.​ഡി തീ​രു​മാ​നി​ച്ചു. സ​തീ​ഷ്​ വാ​യ്പ ത​ട്ടി​പ്പി​ലൂ​ടെ 14 കോ​ടി സ്വ​ന്ത​മാ​ക്കി​യ​താ​യി ഇ.​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ങ്ങ​നെ നേ​ടി​യ പ​ണ​മാ​ണോ സു​നി​ലി​ന്​ ന​ൽ​കി​യ​തെ​ന്ന്​ അ​റി​യാ​നാ​കും ഇ.​ഡി നീ​ക്കം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ സു​നി​ലി​നെ ചോ​ദ്യം ചെ​യ്ത​ത്.

അ​തി​നി​ടെ, സ​തീ​ഷി​​നെ​തി​രെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് വീ​ട്ട​മ്മ ഇ.​ഡി​ക്ക് മു​ന്നി​ലെ​ത്തി. തൃ​ശൂ​ർ സ്വ​ദേ​ശി സി​ന്ധു​വാ​ണ്​ പ​രാ​തി​ക്കാ​രി. തൃ​ശൂ​ർ ജി​ല്ല ബാ​ങ്കി​ൽ​നി​ന്ന്​ സി​ന്ധു 18 ല​ക്ഷം വാ​യ്പ​യെ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തോ​ടെ​യാ​ണ് സ​തീ​ഷി​നെ സ​മീ​പി​ക്കു​ന്ന​ത്. തു​ട​ർ​ന്ന്​​ വാ​യ്പ ടേ​ക്ക്ഓ​വ​ർ ചെ​യ്ത സ​തീ​ഷ്​ 18 ല​ക്ഷ​ത്തി​ൽ​നി​ന്ന് 15 ല​ക്ഷം ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ്​ സി​ന്ധു​വി​ന്‍റെ പ​രാ​തി. ഇ​തോ​ടെ താ​ൻ 73 ല​ക്ഷ​ത്തി​ന്‍റെ ബാ​ധ്യ​ത​യി​ലാ​യെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ഈ ​പ​രാ​തി​യും ഇ.​ഡി അ​ന്വേ​ഷി​ക്കും.

പെ​രി​ങ്ങ​ണ്ടൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്ക്​ സെ​ക്ര​ട്ട​റി ടി.​ആ​ർ. രാ​ജ​ന്‍റെ ചോ​ദ്യം ​ചെ​യ്യ​ൽ വെ​ള്ളി​യാ​ഴ്​​ച​യും തു​ട​ർ​ന്നു. വ്യാ​ഴാ​ഴ്​​ച നാ​ല്​ മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്ത്​ വി​ട്ട​യ​ച്ച രാ​ജ​നോ​ട്​ കൂ​ടു​ത​ൽ രേ​ഖ​ക​ളു​മാ​യി​ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ സി.​പി.​എം കൗ​ൺ​സി​ല​ർ പി.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ന്‍റെ​യും അ​മ്മ​യു​ടെ​യും പേ​രി​ലു​ള്ള ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലെ സം​ശ​യ​ങ്ങ​ൾ തീ​ർ​ക്കാ​നാ​ണ്​ രാ​ജ​നെ പ്ര​ധാ​ന​മാ​യും ചോ​ദ്യംചെ​യ്ത​ത്. ബാ​ങ്കി​ൽ അ​ര​വി​ന്ദാ​ക്ഷ​ന്‍റെ അ​മ്മ ച​ന്ദ്ര​മ​തി​യു​ടെ പേ​രി​ൽ 65 ല​ക്ഷ​ത്തി​ന്‍റെ നി​​ക്ഷേ​പം സം​ബ​ന്ധി​ച്ച സം​ശ​യം തീ​ർ​ന്നി​ട്ടി​ല്ല. തൃ​ശൂ​രി​​ലെ വ്യ​വ​സാ​യി ജ​യ​രാ​ജ​നെ​യും ഇ.​ഡി ഇ​ന്ന​ലെ ചോ​ദ്യം ചെ​യ്തു. ജ​യ​രാ​ജി​ന്‍റെ പേ​രി​ലും സ​തീ​ഷ്​ നി​ക്ഷേ​പം ന​ട​ത്തി​യ​താ​യാ​ണ്​ വി​വ​രം. അ​തി​നി​ടെ, ബാ​ങ്ക്​ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 150​ലേ​റെ പ​രാ​തി​ക​ൾ ല​ഭി​ച്ച​ത്​ ഇ.​ഡി പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

വായ്പ തട്ടിപ്പ് നടത്തിയയാൾ ഫോണിൽ ഭീഷണിപ്പെടുത്തിയെന്ന്​ അനിൽ അക്കര


തൃ​ശൂ​ര്‍: തൃ​ശൂ​ര്‍: സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ വാ​യ്പ ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച ഫേ​സ്ബു​ക്ക് പോ​സ്റ്റ് പി​ന്‍വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫോ​ണി​ല്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി കെ.​പി.​സി.​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം അ​നി​ല്‍ അ​ക്ക​ര. വെ​ള്ളാ​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി മ​നോ​ജി​നെ​തി​രെ (മ​ന്ന​ൻ) തൃ​ശൂ​ർ ഈ​സ്റ്റ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ്വ​രം ഭീ​ഷ​ണി​യി​ലേ​ക്ക് വ​ഴി​മാ​റി​യ​പ്പോ​ൾ ഫോ​ണ്‍ ക​ട്ട് ചെ​യ്ത​താ​യി അ​നി​ല്‍ അ​ക്ക​ര പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

കു​ട്ട​നെ​ല്ലൂ​ര്‍, വ​ള്ളി​വ​ട്ടം, വെ​ള്ളാ​ങ്ക​ല്ലൂ​ര്‍, പാ​പ്പി​നി​വ​ട്ടം, ക​രു​വ​ന്നൂ​ര്‍ തു​ട​ങ്ങി​യ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ കോ​ടി​ക​ളു​ടെ വാ​യ്പ ത​ട്ടി​പ്പാ​ണ് മ​ന്ന​നും സം​ഘ​വും ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്ന് അ​നി​ല്‍ അ​ക്ക​ര ആ​രോ​പി​ക്കു​ന്നു. എം.​എ​ല്‍.​എ​മാ​രാ​യ എ.​സി. മൊ​യ്തീ​ന്‍, വി.​ആ​ര്‍. സു​നി​ല്‍കു​മാ​ര്‍ എ​ന്നി​വ​രു​ടെ അ​റി​വോ​ടെ​യാ​ണ് ത​ട്ടി​പ്പു​ക​ള്‍. കു​ട്ട​നെ​ല്ലൂ​ര്‍ ബാ​ങ്കി​ല്‍നി​ന്ന് ചൂ​ണ്ട​ല്‍ സ്വ​ദേ​ശി​യാ​യ സു​ഭ​ദ്ര​യു​ടെ മ​രി​ച്ചു​പോ​യ ഭ​ര്‍ത്താ​വി​ന്റെ ഭൂ​മി പ​ണ​യ​പ്പെ​ടു​ത്തി 1.25 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്താ​ൻ കൊ​ട​ക​ര കു​ഴ​ല്‍പ​ണ​ക്കേ​സ് പ്ര​തി​ക​ളാ​യ ര​ഞ്ജി​ത്ത്, ദീ​പ്തി എ​ന്നി​വ​ര്‍ക്ക് ഒ​ത്താ​ശ ചെ​യ്ത​ത് മ​ന്ന​നാ​ണ്. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ള്ള​വ​രെ ക​ണ്ട് ഭൂ​മി​ക്ക് അ​ഡ്വാ​ന്‍സ് ന​ല്‍കും. പി​ന്നീ​ട് ഏ​തെ​ങ്കി​ലും സ​ഹ​ക​ര​ണ ബാ​ങ്ക് വ​ഴി പ​ര്‍ച്ചേ​​ഴ്സ് ലോ​ണ്‍ എ​ന്ന നി​ല​യി​ല്‍ ഭൂ ​ഉ​ട​മ​ക​ളെ​കൊ​ണ്ട് ഭൂ​മി ജാ​മ്യം​വെ​ച്ച് മ​നോ​ജി​ന്റെ കൂ​ട്ടാ​ളി​ക​ളു​ടെ പേ​രി​ല്‍ ലോ​ണ്‍ എ​ടു​പ്പി​ക്കു​ക​യും പി​ന്നീ​ട് തി​രി​ച്ച​ട​ക്കാ​തെ ബാ​ങ്കു​ക​ളെ​യും ഭൂ​ഉ​ട​മ​ക​ളെ​യും ത​ട്ടി​പ്പി​ന് ഇ​ര​യാ​ക്കു​ക​യു​മാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് അ​നി​ൽ അ​ക്ക​ര ആ​രോ​പി​ക്കു​ന്നു.

കു​ട്ട​നെ​ല്ലൂ​ര്‍ ബാ​ങ്കി​ല്‍ ത​ട്ടി​പ്പി​നി​ര​യാ​യ കു​ടും​ബ​ത്തി​ന്റെ വെ​ള്ളാ​റ്റ​ഞ്ഞൂ​ര്‍ വി​ല്ലേ​ജി​ലെ ര​ണ്ടേ​ക്ക​ര്‍ സ്ഥ​ല​ത്തു​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​ണ്ണെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. നേ​ര​ത്തേ സി.​പി.​എ​മ്മു​കാ​ര​നാ​യി​രു​ന്ന മ​ന്ന​ന്‍ ഇ​പ്പോ​ള്‍ സി.​പി.​ഐ​കാ​ര​നാ​ണ്. എ​ല്‍.​ഡി.​എ​ഫ് എം.​എ​ല്‍.​എ ഉ​പ​യോ​ഗി​ക്കു​ന്ന​ത് മ​ന്ന​ന്‍ വാ​ങ്ങി​ക്കൊ​ടു​ത്ത കാ​റാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. മ​ന്ന​ന്‍ വി​വി​ധ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ ന​ട​ത്തി​യ ത​ട്ടി​പ്പി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karuvannur Bank Scam
News Summary - Karuvannur: Statement of jewelery owner to ED that Satish Kumar paid 1 crore
Next Story