Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 11:58 PM GMT Updated On
date_range 6 Jun 2022 11:58 PM GMTപരിസ്ഥിതി ദിനാചരണം
text_fieldsbookmark_border
കാസർകോട്: ജി.യു.പി.എസ് അടുക്കത്ത്ബയലിൽ പരിസ്ഥിതിദിനത്തിൽ 'ഞങ്ങളും കൃഷിയിലേക്ക്, നമുക്ക് ഒരു തൈ നടാം' പരിപാടി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ അധ്യക്ഷത വഹിച്ചു. കൃഷി അസി. ഡയറക്ടർ അനിത കെ. മേനോൻ പദ്ധതി വിശദീകരിച്ചു. ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ കെ.പി. സലീനമ്മ ആത്മ പദ്ധതി വിശദീകരിച്ചു. നഗരസഭ കൗൺസിലർമാരായ കെ. അശ്വിനി, പി. രമേശ്, മുനിസിപ്പൽ സെക്രട്ടറി എസ്. ബിജു, പി.ടി.എ പ്രസിഡന്റ് കെ.ആർ. ഹരീഷ്, കെ.എ. മുഹമ്മദ് ബഷീർ, കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. വികസന സ്ഥിരംസമിതി ചെയർമാൻ അബ്ബാസ് ബീഗം സ്വാഗതവും ഹെഡ്മാസ്റ്റർ കെ.എ. യശോധ നന്ദിയും പറഞ്ഞു. വിദ്യാനഗർ: കാസർകോട് പബ്ലിക് സർവൻറ്സ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കാസർകോട് അന്ധവിദ്യാലയത്തിൽ മാവിൻതൈകൾ നട്ടു. കാസർകോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ പി. ധനേഷ്കുമാർ ഉദ്‌ഘാടനം ചെയ്തു. റീജനൽ ഫോറസ്റ്റ് ഓഫിസർ കെ.വി. അരുണേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ബാലകൃഷ്ണൻ, സ്‌കൂൾ ഹെഡ്മാസ്റ്റർ എം. രാജേഷ്ബാബു, കെ. വിനോദ്, ടി.വി. സിനി, എം. വേദാവതി എന്നിവർ സംസാരിച്ചു. സംഘം പ്രസിഡന്റ് കെ.വി. രമേശൻ അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി രാഘവൻ ബെള്ളിപ്പാടി സ്വാഗതവും ഡയറക്ടർ കെ.വി. രാഘവൻ നന്ദിയും പറഞ്ഞു. കുണ്ടംകുഴി: ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. ബേഡഡുക്ക പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർമാൻ ടി. വരദരാജ് നെല്ലിത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ. രത്നാകരൻ അധ്യക്ഷനായി. എസ്.എം.സി ചെയർമാൻ എം. രഘുനാഥ്, പ്രധാനാധ്യാപകൻ കെ.ടി. കുഞ്ഞിമൊയ്തു, സീനിയർ അസിസ്റ്റന്റ് പി. ഹാഷിം, കെ. അശോകൻ, എം.വി. വേണുഗോപാലൻ, സ്റ്റാഫ് സെക്രട്ടറി സി. പ്രശാന്ത്, എസ്.ആർ.ജി കൺവീനർ അനൂപ് പെരിയൽ, കെ. പുഷ്പരാജൻ, എസ്. സൗമ്യ, സന്തോഷ് രാജ് എന്നിവർ സംബന്ധിച്ചു. കെ. രാധാകൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു. nellikunnu school അടുക്കത്ത്ബയൽ ഗവ. യു.പി സ്കൂളിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ തൈ നടുന്നു അധ്യാപക ഒഴിവ് മേൽപറമ്പ: ചന്ദ്രഗിരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഇംഗ്ലീഷ്, ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കോമേഴ്‌സ്, ജിയോളജി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 10.30ന്. ഫോൺ: 9846342780.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story