Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2021 11:58 PM GMT Updated On
date_range 22 Aug 2021 11:58 PM GMTഇടയിലക്കാട്ടിലെ വാനരർക്ക് തൂശനിലയിൽ ഓണസദ്യ
text_fieldsbookmark_border
ഇടയിലക്കാട്ടിലെ വാനരർക്ക് തൂശനിലയിൽ ഓണസദ്യ പടം// tkp vanarasadya.jpg ഇടയിലക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ അവിട്ടം നാളിൽ ഒരുക്കിയ വാനരസദ്യഅവശതകൾ വകവെക്കാതെ മാണിക്കമ്മ വീണ്ടുമെത്തിയപ്പോൾ ഇടയിലക്കാട് നിത്യഹരിത വനത്തിലെ വാനരക്കൂട്ടത്തിന് 14ാം തവണയും ഓണസദ്യ. ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിലാണ് മഹാമാരിക്കാലത്തും അവിട്ടം നാളിൽ വിഭവസമൃദ്ധമായ സദ്യയുണ്ണാനുള്ള അവസരം ലഭിച്ചത്. 20 വർഷമായി വാനരർക്ക് ചോറുവിളമ്പിയ ചാലിൽ മാണിക്കമ്മയെന്ന എൺപതുകാരി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു. നിത്യവും ചോറൂട്ടി സഹജീവി സ്നേഹം കാട്ടിയ ഈ അമ്മയുടെ സാന്നിധ്യത്തിലായിരുന്നു ഈ വർഷത്തെ സദ്യ. മാണിക്കമ്മ ''പപ്പീ...'' എന്ന് നീട്ടിവിളിച്ചതോടെയായിരുന്നു സദ്യയുടെ തുടക്കം. കൊടിയിലകൾ നേരത്തെതന്നെ കാവിനരികിലെ െഡസ്കിൽ നിരത്തിവെച്ചു.പിന്നീട് മാണിക്കമ്മ ഉപ്പുചേർക്കാത്ത ചോറുവിളമ്പി. 14ാം തവണയായതിനാൽ പഴങ്ങളും പച്ചക്കറികളുമായി 14 വിഭവങ്ങളായിരുന്നു വിളമ്പിയത്. ചക്ക, സർബത്തിൻ കായ, പൈനാപ്പിൾ, ഉറുമാൻ പഴം, ചെറിയ വാഴപ്പഴം, നേന്ത്രപ്പഴം, വത്തക്ക, മധുര നാരങ്ങ, പേരക്ക, തക്കാളി, കാരറ്റ്, ബീറ്റ്റൂട്ട്, വെള്ളരിക്ക, കക്കിരി എന്നിവ വിഭവങ്ങളായി നിരന്നു. പപ്പട വട്ടത്തിലായിരുന്നു ബീറ്റ്റൂട്ടും മധുര നാരങ്ങയും നുറുക്കി നിരത്തിയത്. കുടിക്കാൻ സ്റ്റീൽ ഗ്ലാസിൽ വെള്ളവും കരുതിയിരുന്നു. കവിൾ വീർപ്പിച്ചും പല്ലുകാട്ടിയും സദ്യയുണ്ണാനെത്തിയ കുരങ്ങുപട നന്നായി ഓണമുണ്ടു. കാവിൻെറ പച്ചമേലാപ്പിൽ ചെമ്പരത്തിയുടെയും കോളാമ്പിപ്പൂവിൻെറയും അലങ്കാരത്തിൽ ആഘോഷപ്പൊലിമയേറി. ബാലവേദിയുടെ നേതൃത്വത്തിലായിരുന്നു വാനരർക്കുള്ള ഓണസദ്യയെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ മുതിർന്നവരായിരുന്നു സദ്യയുടെ വിളമ്പുകാർ. ഗ്രന്ഥശാലാ പ്രവർത്തകരായ പി. വേണുഗോപാലൻ, പി.വി. പ്രഭാകരൻ, വി.കെ. കരുണാകരൻ, എം. ബാബു, ആനന്ദ് പേക്കടം, വി. രാഹുൽ, എ. സുമേഷ്, എൻ.വി. ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story