Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 11:58 PM GMT Updated On
date_range 1 May 2022 11:58 PM GMTതൊഴിലന്വേഷകരെ തേടി സര്‍ക്കാര്‍ വീട്ടിലെത്തും -മന്ത്രി എം.വി. ഗോവിന്ദന്‍
text_fieldsbookmark_border
തായന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു കാസർകോട്: തൊഴിലന്വേഷകരെ തേടി സര്‍ക്കാര്‍ വീടുകളിലേക്ക് എത്തുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. തായന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെയും 103ാമത് സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുകയാണ് ലക്ഷ്യം. തൊഴിലന്വേഷകര്‍ സര്‍ക്കാറിലേക്ക് വരുകയില്ല, സര്‍ക്കാര്‍ അവരിലേക്ക് ഇറങ്ങിച്ചെല്ലും. ഇതിന്റെ ഭാഗമായിവരുന്ന മേയ് എട്ട് മുതല്‍ കുടുംബശ്രീയുടെ ഓക്‌സിലറി ഗ്രൂപ്പിലെ 18 മുതല്‍ 40 വയസ്സ് വരെയുള്ള പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിക്കും. 18-59വരെ പ്രായത്തിലുള്ളവരെ കണ്ടെത്തി പട്ടിക തയാറാക്കും. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി ജോലി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ, വൈസ് പ്രസിഡന്റ് പി. ദാമോദരന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ രജനീ കൃഷ്ണന്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ. പുഷ്പ, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ഷൈലജ പുരുഷോത്തമന്‍, ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ എന്‍.എസ്. ജയശ്രീ, പഞ്ചായത്തംഗങ്ങളായ രാജീവന്‍ ചീരോല്‍, ഇ. ബാലകൃഷ്ണന്‍, എ. അനില്‍കുമാര്‍, പി.ടി.എ പ്രസിഡന്റ് ബി. രാജന്‍, മദര്‍ പി. ടി.എ പ്രസിഡന്റ് യമുന മധുസൂദനന്‍, എസ്.എം.സി ചെയര്‍മാന്‍ പി.ജെ. വർഗീസ്, വികസന സമിതി വര്‍ക്കിങ് ചെയര്‍മാന്‍ വി. കരുണാകരന്‍ നായര്‍, എം.ടി. മേഴ്‌സി, ഹെഡ്മാസ്റ്റര്‍ സെബാസ്റ്റ്യന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പൽ ഇന്‍ ചാർജ് എ. ധനലക്ഷ്മി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. THAYYANNUR MINISTER MV GOVINDAN തായന്നൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ കെട്ടിടോദ്ഘാടനവും വാര്‍ഷികാഘോഷവും മന്ത്രി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story