3000 പേർക്ക് സദ്യ വിളമ്പി തൊഴിലുറപ്പ് തൊഴിലാളികളുടെ നല്ലോണം
text_fieldsതൃക്കരിപ്പൂർ: വർണാഭമായ ഘോഷയാത്ര നടത്തിയും മൂവായിരം പേർക്ക് സദ്യ വിളമ്പിയും തൃക്കരിപ്പൂരിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ഓണാഘോഷം. അനുബന്ധിച്ച് തൊഴിൽ ദിനാചരണവും സംഘടിപ്പിച്ചു. ജില്ലയിൽ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയിരത്തി എണ്ണൂറോളം വരുന്ന തൊഴിലുറപ്പുതൊഴിലാളികൾ ചേർന്ന് വിവിധ കലാകായിക മത്സരങ്ങൾ ഉൾപ്പെടുത്തി ഓണാഘോഷം വിപുലമായി സംഘടിപ്പിക്കുന്നത്. തങ്കയം മുക്കിൽനിന്ന് ആരംഭിച്ച ഘോഷയാത്രയിൽ മാവേലിയും വാമനനും പുലികളും ശിങ്കാരിമേളവും കൊഴുപ്പേകി.
വിവിധ വാർഡുകളിൽനിന്നുള്ള തൊഴിലുറപ്പ് തൊഴിലാളികളും സംഘാടകസമിതി അംഗങ്ങളും ഗ്രാമപഞ്ചായത്തിലെയും അനുബന്ധസ്ഥാപനങ്ങളിലെയും ജീവനക്കാരും ഘോഷയാത്രയിൽ അണിനിരന്നു. തൃക്കരിപ്പൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം തദ്ദേശ സ്വയംഭരണ(റൂറൽ) ഡയറക്ടർ എച്ച്. ദിനേശൻ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.എം. ആനന്ദവല്ലി, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എം. മനു, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാരായ എ.കെ. ഹാഷിം, എം. സൗദ, ശംസുദ്ദീൻ ആയിറ്റി, ജോയിന്റ് ബി.ഡി.ഒ എ.വി സന്തോഷ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ സി. ചന്ദ്രമതി, ടി.എസ്. നജീബ്, വി.പി.പി. ശുഹൈബ്, മെംബർമാരായ സത്താർ വടക്കുമ്പാട്, ഇ. ശശിധരൻ, കെ.വി. കാർത്യായനി, കുടുബശ്രീ സി.ഡി.എസ് ചെയർപേർസൻ എം. മാലതി, എം.ടി.പി. അഷ്റഫ്, കെ.വി. വിജയൻ, എം.വി. സുകുമാരൻ, എം.പി. ബിജീഷ്, ടി.വി. ബാലകൃഷ്ണൻ, ടി. കുഞ്ഞിരാമൻ, എ.ജി. ബഷീർ, പി.പി. ബാലകൃഷ്ണൻ, ഇ. നാരായണൻ, ഇ.വി. ദാമോദരൻ, പി.വി. ഗോപാലൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. വത്സൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫായിസ് ബീരിച്ചേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.