Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഇൻസ്​റ്റഗ്രാമിലൂടെ...

ഇൻസ്​റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്​റ്റിൽ

text_fields
bookmark_border
ഇൻസ്​റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്​റ്റിൽ
cancel
camera_alt

സബീർ, അബ്​ദുൽ നാസിർ, മുഹമ്മദ് അനസ്


പെരിന്തല്‍മണ്ണ: ഇൻസ്​റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറ​ുകാരിയെ കാസര്‍കോട്​ ബേക്കലില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എല്ലാ പ്രതികളും അറസ്​റ്റിൽ. നിലമ്പൂര്‍ അമരമ്പലം ചുള്ളിയോട് പൊന്നാങ്കല്ല് പാലപ്ര വീട്ടില്‍ സെബീറിനെ​ (25) പെരിന്തല്‍മണ്ണ എസ്.ഐ സി.കെ. നൗഷാദി​െൻറ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അറസ്​റ്റ്​ ചെയ്തതോടെയാണിത്.

ഒന്നാംപ്രതി കാസർകോട്​ അഴമ്പിച്ചി സ്വദേശി മുളകീരിയത്ത് പൂവളപ്പ് വീട്ടില്‍ അബ്​ദുൽ നാസിര്‍ (24), മൂന്നാംപ്രതി പോരൂര്‍ മലക്കല്ല് മുല്ലത്ത് വീട്ടില്‍ മുഹമ്മദ് അനസ് (19) എന്നിവരെ ഈ മാസം ആദ്യം പിടികൂടിയിരുന്നു. ആഗസ്​റ്റ്​ 27നായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ അബ്​ദുൽ നാസിറിെൻറ നിര്‍ദേശപ്രകാരം സെബീറും മുഹമ്മദ് അനസും സെബീറിെൻറ കാറില്‍ നീലേശ്വരത്തേക്ക് കൊണ്ടുപോയി. കാത്തുനിന്നിരുന്ന അബ്​ദുൽ നാസിറിനെയും കൂട്ടി ബേക്കല്‍ ബീച്ചിലേക്ക് പോവുകയായിരുന്നു. കാറില്‍വെച്ച് പീഡനശ്രമം നടന്നു. പെണ്‍കുട്ടി ചൈല്‍ഡ് ലൈന് നല്‍കിയ പരാതിയെത്തുടര്‍ന്ന് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ സെബീറിനെ റിമാന്‍ഡ് ചെയ്തു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abuse
News Summary - Defendants arrested for trying to molest 16-year-old
Next Story