കൂട്ടിന് ആരുമില്ലാത്ത രോഗിക്ക് പെരുന്നാൾ സമ്മാനവുമായി ആശുപത്രി ജീവനക്കാർ
text_fieldsകാസർകോട്: കൂട്ടിന് ആരുമില്ലാതെ അർബുദ രോഗത്തിന്റെ തുടർ ചികിത്സക്കായി ജനറൽ ആശുപത്രിയിൽ കഴിയുന്ന യുവാവിന് സ്നേഹസമ്മാനവുമായി ആശുപത്രി ജീവനക്കാർ. ഈ യുവാവിന് പെരുന്നാളിനുള്ള പുതുവസ്ത്രങ്ങളും മറ്റും ജീവനക്കാർ സമ്മാനിച്ചു. പെരുന്നാൾ ദിവസം പുത്തൻ വസ്ത്രങ്ങളണിഞ്ഞ് ഈ യുവാവും പെരുന്നാൾ ആഘോഷിക്കും.
കുറച്ചു ദിവസങ്ങളായി ഈ യുവാവ് ഇവിടെ ചികിത്സയിലാണ്. അർബുദ രോഗിയായിരുന്നു.കൂട്ടിരിപ്പിന് ആരുമില്ല. ആശുപത്രി ജീവനക്കാരുടെ സഹായത്തോടെയാണ് കഴിയുന്നത്. ഭക്ഷണവും മറ്റു കാര്യങ്ങളിലുമെെല്ലാം ജീവനക്കാരാണ് ശ്രദ്ധിക്കുന്നത്. സുപ്രണ്ട് ജമാൽ അഹ്മദിന്റെ സന്ദർശന സമയത്താണ് ഈ യുവാവിന്റെ പ്രയാസം മനസ്സിലായത്. പിന്നീട് ഭക്ഷണം സന്നദ്ധ പ്രവർത്തകർ ഏറ്റെടുത്തു. ജീവനക്കാരുടെ സ്നേഹ സമ്മാനം ജനറൽ ആശുപത്രി സുപ്രണ്ട് ഡോ. ജമാൽ അഹമ്മദിന് സാമൂഹിക പ്രവർത്തകൻ മാഹിൻ കുന്നിൽ കൈമാറി. ഈ യുവാവ് ആശുപത്രിയിൽ നിന്നും ഡിസ് ചാർജ് ആകും വരെയുള്ള ഭക്ഷണവും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.