എം.കെ. രാഘവനെതിരെ കെ.സി. വേണുഗോപാല്‍; 'അഭിപ്രായം പാര്‍ട്ടിക്കുള്ളിൽ പറയണം'
text_fieldsആലപ്പുഴ: നേതൃത്വത്തെ വിമര്‍ശിച്ച് നടത്തിയ പരാമര്‍ശത്തില്‍ എം.കെ. രാഘവൻ എം.പിക്കെതിരെ കെ.സി. വേണുഗോപാല്‍ രംഗത്ത്. അഭിപ്രായം പറയേണ്ടത് പാര്‍ട്ടി വേദികളിലാണെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഒരു മേശക്ക് ചുറ്റും ഇരുന്ന് രമ്യമായി പരിഹരിക്കുന്ന രീതിയാണ് കോണ്‍ഗ്രസിന്. അഭിപ്രായവ്യത്യാസം പരിഹരിച്ച് മുന്നോട്ടു പോകുമെന്നും ഏതെങ്കിലും പ്രസ്താവനയില്‍ വിവാദം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കെ.സി ആലപ്പുഴയിൽ പറഞ്ഞു.
'ഞങ്ങളുടെ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഉണ്ടാകും. ഇല്ലെന്ന് പറയുന്നില്ല. എത്രവരെ പോയാലും പാര്‍ട്ടി കാര്യങ്ങള്‍ പുറത്തു ചര്‍ച്ച ചെയ്യപ്പെടുന്ന രീതി ഒഴിവാക്കണം. പാര്‍ട്ടിയില്‍ അവസരങ്ങള്‍ ഉള്ളവര്‍ പാര്‍ട്ടിയില്‍ സംസാരിക്കണം. ഞങ്ങള്‍ക്കു മുന്നിലുള്ളത് വിശാലമായ ലക്ഷ്യങ്ങളാണ്, ചെറിയ ലക്ഷ്യങ്ങളല്ല.
പുനസംഘടനയെ കുറിച്ചുള്ള ചര്‍ച്ചകളുണ്ടാകുന്നത് കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടി ആയതിനാലാണ്. സി.പി.എമ്മിനകത്ത് എന്തു നടക്കുന്നുവെന്ന് നിങ്ങള്‍ ചോദിക്കാറില്ലല്ലോ - കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേർത്തു.
അതേസമയം, നേതൃത്വത്തിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ എം.കെ. രാഘവന്‍ എം.പിയോട് കെ.പി.സി.സി. വിശദീകരണം തേടും. സ്ഥാനവും മാനവും വേണമെങ്കിൽ മിണ്ടാതിരിക്കണമെന്നതാണ് ഇപ്പോൾ കോൺഗ്രസ് പാർട്ടിയിലെ അവസ്ഥയെന്നാണ് എം.കെ.രാഘവൻ പറഞ്ഞത്.
ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നതാണ് കോണ്‍ഗ്രസിലെ ഇപ്പോളത്തെ രീതി. വിയോജിപ്പും വിമർശനം സാധിക്കാതെ പാർട്ടി വെറും പുകഴ്ത്തലിന്റെ വേദിയായി മാറിയെന്നു ഭയക്കുന്നുവെന്നുമായിരുന്നു പി. ശങ്കരന്‍ അനുസ്മരണവേദിയില്‍ രാഘവന്റെ വിമര്‍ശനം. പരാമര്‍ശത്തില്‍ കടുത്ത അസംതൃപ്തിയിലാണ് നേതൃത്വം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.