Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിപക്ഷ...

പ്രതിപക്ഷ നേതാക്കൾക്കെതിരെ ഭീഷണികൾ ഭയം കൊണ്ടെന്ന് കെ.സി വേണുഗോപാൽ

text_fields
bookmark_border
K C Venugopal
cancel

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പ്രതിപക്ഷത്തെ നേതാക്കളെ ലക്ഷ്യമിടുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്ങിനെ ഇ.ഡി അറസ്റ്റ് ചെയ്ത നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം നടപടികളെ അപലപിക്കുന്നു. ജനാധിപത്യ മൂല്യങ്ങളും തത്വങ്ങളും ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അവർക്ക് ഭയമാണ്. അതു കൊണ്ടാണ് പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇത്തരം ഭീഷണികൾ ഉയർത്തുന്നത്. കേന്ദ്രമായാലും സംസ്ഥാനമായാലും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യരുത്. കേന്ദ്ര സർക്കാറിന്‍റെ ഇത്തരം നടപടികൾ എല്ലാവരിലേക്ക് വരുമെന്നും കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KC Venugopalcongress
News Summary - KC Venugopal says threats against opposition leaders are out of fear
Next Story