എയിംസ് പ്രവേശന പരീക്ഷ: ശിരോവസ്ത്രം വിലക്കരുതെന്ന് ഹൈേകാടതി
text_fieldsകൊച്ചി: ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിെൻറ(എയിംസ്) പ്രവേശന പരീക്ഷക്ക് ശിരോവസ്ത്രം വിലക്കരുതെന്ന് ഹൈകോടതി. മേയ് 28ന് നടക്കുന്ന പരീക്ഷ എഴുതാൻ ഹാജരാകുന്ന കുട്ടികൾ ശിരോവസ്ത്രമോ തലപ്പാവോ ധരിക്കാൻ പാടില്ലെന്ന നിബന്ധന റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്റ്റുഡൻറ്സ് ഇസ്ലാമിക് ഒാർഗനൈസേഷനും (എസ്.െഎ.ഒ) എം.എസ്.എഫിെൻറ വനിത സംഘടനയും ചില വിദ്യാർഥിനികളും നൽകിയ ഹരജി പരിഗണിച്ചാണ് ഉത്തരവ്. ശിരോവസ്ത്രം ധരിച്ച് പരീക്ഷക്കെത്തുന്ന വിദ്യാർഥികൾ ഒരു മണിക്കൂർ മുമ്പ് പരിശോധനക്ക് ഹാജരാവണമെന്നും നിർദ്ദേശമുണ്ട്.
മതാചാരങ്ങളെ എതിർക്കുന്നില്ലെന്നും വിദ്യാർഥികൾ പരിശോധനക്ക് വിധേയമായാൽ മതിയെന്നാണ് എയിംസ് കോടതിയെ ബോധിപ്പിച്ചത്. ഇതിനെ തുടർന്നാണ് കോടതിയിൽ നിന്ന് ശിരോവസ്ത്രം ധരിക്കുന്നത് സംബന്ധിച്ച് അനുകൂല വിധിയുണ്ടായത്.
നേരത്തെ സ്ത്രീകൾ ശിരോവസ്ത്രം ധരിക്കുകയെന്നത് മതപരമായ ആചാരത്തിെൻറ ഭാഗമാണെന്നും മുഖമൊഴികെയുള്ള ശരീരഭാഗങ്ങൾ മറച്ചു പുറത്തിറങ്ങണമെന്ന മതപരമായ നിർദേശം പാലിക്കാതിരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.