നാടകീയതയില്ല, കവിതയും സാഹിത്യവുമില്ല; ഒരു മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗം
text_fieldsതിരുവനന്തപുരം: നാടകീയതയോ മറ്റു കൂട്ടിച്ചേർക്കലുകളോ ഇല്ലാതെ കാര്യം പറഞ്ഞ് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ കന്നി ബജറ്റ് അവതരണം. രാവിലെ ഒമ്പതിന് തുടങ്ങി ഒരു മണിക്കൂർ നീണ്ട ബജറ്റ് 10 മണിക്ക് അവസാനിപ്പിച്ചു. ഇതോടെ ബജറ്റ് പ്രസംഗങ്ങളിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റായി ബാലഗോപാലിേന്റത്.
മുൻ ധനമന്ത്രി തോമസ് ഐസകിന്‍റെ മൂന്നുമണിക്കൂർ നീണ്ട ബജറ്റാണ് ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം. കവിതാശകലങ്ങളും ഉദ്ധരണികളും ഉൾപ്പെടുത്തിയായിരുന്നു തോമസ് ഐസകിന്‍റെ ബജറ്റ് അവതരണം.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉൗന്നൽ നൽകിയായിരുന്നു കെ.എൻ. ബാലഗോപാലിന്‍റെ ബജറ്റ്. 2021 ജനുവരി 15ന് ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ ഒരു കാര്യങ്ങളും മാറ്റിയിട്ടില്ലെന്ന് ധനമന്ത്രി പറഞ്ഞു. പ്രത്യേക സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനും പദ്ധതികൾ ഉൾപ്പെടുത്തുകയായിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
ആരോഗ്യം, ഭക്ഷണം എന്നിവക്കായിരിക്കും പ്രാഥമിക പരിഗണന. ഇതിലൂടെ തൊഴിൽ, കാർഷിക -വ്യവസായ മേഖലയെയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. നികുതി നിർദേശങ്ങൾ ഇപ്പോൾ ഏർപ്പെടുത്തുന്നില്ല. സാമ്പത്തിക പ്രതിസന്ധിക്കി ടയിൽ വ്യാപാരികൾക്കും മറ്റും പുതിയ നികുതി താങ്ങാനാകില്ലെന്നും ധനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.