സംസ്ഥാനത്ത് 7283 പേര്‍ക്ക് കോവിഡ്; 6767 പേർക്ക് രോഗമുക്തി
text_fieldsസംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432, കൊല്ലം 418, കണ്ണൂര്‍ 405, പത്തനംതിട്ട 296, കാസര്‍ഗോഡ് 234, വയനാട് 158, ഇടുക്കി 124 എന്നിങ്ങനേയാണ് വിവിധ ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
24 മരണം
24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി മേരികുട്ടി (56), മണക്കാട് സ്വദേശിനി സുമതി (48), ജഗതി സ്വദേശിനി ശാന്തമ്മ (80), വള്ളക്കടവ് സ്വദേശി തങ്കമ്മ (84), മണക്കാട് സ്വദേശി ചെല്ലപ്പന്‍ (71), പത്തനംതിട്ട കോഴഞ്ചേരി സ്വദേശി രങ്കന്‍ (70), ഇടുക്കി ഉടുമ്പന്നൂര്‍ സ്വദേശി തോമസ് (73), തൃശൂര്‍ നെടുപുഴ സ്വദേശി അന്തോണി (70), പേരമംഗലം സ്വദേശിനി സവിത (30), കൊട്ടുവള്ളി വില്ല സ്വദേശി രവീന്ദ്രന്‍ (80), കട്ടകാമ്പല്‍ സ്വദേശി പ്രേമരാജന്‍ (54), ചെമ്മണ്‍തിട്ട സ്വദേശി കാമു (80), കോഴിക്കോട് പയ്യോളി സ്വദേശി അസൈനാര്‍ (92), ചെവയൂര്‍ സ്വദേശിനി പദ്മാവതി (82), ബാലുശേരി സ്വദേശി ബാലന്‍ (65), കണ്ണൂര്‍ നെട്ടൂര്‍ സ്വദേശിനി സഫിയ (60), കായാചിറ സ്വദേശി വി.പി. അഹമ്മദ് (59), തലശേരി സ്വദേശിനി നബീസു (72), പടപ്പനങ്ങാട് സ്വദേശിനി കെ.പി. അയിഷ (85), ചെറുപറമ്പ് സ്വദേശിനി നാണി (60), ചാവശേരി സ്വദേശി അബ്ദുള്ള (73), ഉദയഗിരി സ്വദേശിനി ഹാജിറ ബീവി (90), പരിയാരം സ്വദേശി നാരായണന്‍ നമ്പ്യാര്‍ (90), കൂരാര സ്വദേശി പദ്മനാഭന്‍ (55), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1113 ആയി
5731 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
രോഗം സ്ഥിരീകരിച്ചവരില്‍ 144 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5731 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 786, കോഴിക്കോട് 878, തൃശൂര്‍ 795, പാലക്കാട് 434, എറണാകുളം 184, തിരുവനന്തപുരം 405, ആലപ്പുഴ 543, കോട്ടയം 268, കൊല്ലം 410, കണ്ണൂര്‍ 369, പത്തനംതിട്ട 227, കാസര്‍ഗോഡ് 214, വയനാട് 149, ഇടുക്കി 69 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്
6767 പേർക്ക് രോഗമുക്തി
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6767 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 780, കൊല്ലം 767, പത്തനംതിട്ട 257, ആലപ്പുഴ 181, കോട്ടയം 246, ഇടുക്കി 53, എറണാകുളം 843, തൃശൂര്‍ 831, പാലക്കാട് 322, മലപ്പുറം 432, കോഴിക്കോട് 1154, വയനാട് 155, കണ്ണൂര്‍ 440, കാസര്‍ഗോഡ് 306 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 95,008 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 2,28,998 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,836 സാമ്പിളുകളാണ് പരിശോധിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.