ആഘോഷങ്ങൾ ഒഴിവാക്കി ആ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകണം-മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ആഘോഷങ്ങൾ ഒഴിവാക്കി അതിനായി മാററിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ജനങ്ങൾ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഒാണാഘോഷം ഒഴിവാക്കിയിട്ടുണ്ട്. നല്ല മനസ്സുള്ളവർ ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാൻ മുന്നോട്ടു വരണം. സാധന സാമഗ്രികൾ ശേഖരിച്ച് ദുരിത ബാധിതർക്ക് എത്തിച്ചു നൽകിയവരുടെ പ്രവത്തനങ്ങൾ അഭിനന്ദനാർഹമാണ്. നനഞ്ഞ നോട്ടുകൾ മാറ്റി നൽകാമെന്ന് റിസർവ് ബാങ്ക് വാഗ്ദാനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്നും പറഞ്ഞ് ചിലർ സ്വന്തം നിലയിൽ ഫണ്ട് ശേഖരണവുമായി രംഗത്ത് വന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരിൽ ചില തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ അക്കൗണ്ട് തുടങ്ങി പണം വാങ്ങുന്നുണ്ട്. അത് അംഗീകരിക്കാൻ കഴിയിെലന്നെും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് 3244 ക്യാമ്പുകളിൽ 101491 പുരുഷൻമാരും, 212735 സ്ത്രീകളുമടക്കം 1078023 ദുരിതബാധിതരാണുള്ളത്. രക്ഷാപ്രവർത്തനം പൂർണതയിലേക്കെത്തുകയാണ്. അവസാനത്തെ ആളെയും രക്ഷപ്പെടുത്തും വരെ രക്ഷാപ്രവർത്തനം തുടരും. ഇന്നു മാത്രം 602 പേരെ രക്ഷെപ്പടുത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രളയം മൂലം പഞ്ചവത്സര പദ്ധതിക്ക് തുല്ല്യമായ തുക സംസ്ഥാനത്ത് നിർമ്മാണ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് മാറ്റിവെക്കാൻ കേരളം തയ്യാറാവേണ്ടി വരും. പലയിടങ്ങളിലും വീടുകളിലേക്ക് മടങ്ങിയെത്താനുള്ള സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.