കർഷക തൊഴിലാളികൾ പ്രതിദിനം 807 രൂപ സമ്പാദിക്കുന്നു; ഗ്രാമീണ തൊഴിലാളി വേതനത്തിൽ കേരളം മുന്നിൽ
text_fieldsതിരുവനന്തപുരം: രാജ്യത്ത് ഏറ്റവും ഉയർന്ന ഗ്രാമീണ തൊഴിലാളി വേതനമുള്ള സംസ്ഥാനം കേരളം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച 2023-24ലെ സംസ്ഥാന സ്ഥിതിവിവരക്കണക്കുകളുടെ ഹാൻഡ്‌ബുക്കിലാണ് ഈ വിവരം.
നിർമാണ, കാർഷിക, കാർഷികേതര മേഖലകളിൽ ഉൾപ്പെടുന്ന കേരളത്തിലെ ഗ്രാമീണ തൊഴിലാളികൾക്ക് ദേശീയശരാശരിയേക്കാൾ ഗണ്യമായ വരുമാനമുണ്ട്. ദേശീയ ശരാശരിയായ 417 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ നിർമാണ തൊഴിലാളികൾ ശരാശരി 894 രൂപ പ്രതിദിന വേതനം നേടുന്നതായി തൊഴിൽ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
കേരളത്തിൽ സാധാരണ കർഷക തൊഴിലാളികൾ പ്രതിദിനം 807 രൂപ സമ്പാദിക്കുന്നു. 372 രൂപയാണ് ദേശീയ ശരാശരി. കർഷകേതര തൊഴിലാളികളുടെ വരുമാനം ദേശീയ ശരാശരി 371 രൂപയാണെങ്കിൽ സംസ്ഥാനത്ത് 735 രൂപയാണ്. തൊഴിലാളികൾക്ക് എല്ലാ ആനുകൂല്യവും തൊഴിൽ സുരക്ഷയും ഉറപ്പാക്കാൻ തൊഴിൽ വകുപ്പ് ശക്തമായ ഇടപെടൽ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.