പൊലീസ് നിലപാട് പലപ്പോഴും ന്യൂനപക്ഷ വിരുദ്ധം -കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: സാഹചര്യങ്ങളെല്ലാം അനുകൂലമാണെന്നും വേങ്ങരയിൽ ഭൂരിപക്ഷം കൂടാനേ തരമുള്ളൂവെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറം പ്രസ് ക്ലബിെൻറ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് സർക്കാറിനെയും കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുകയാണ്. എൽ.ഡി.എഫിെൻറ ന്യൂനപക്ഷ സ്നേഹം വാക്കുകളിലൊതുങ്ങി. പൊലീസ് നിലപാട് പലപ്പോഴും ന്യൂനപക്ഷ വിരുദ്ധമാണ്. ജി.എസ്.ടി അടക്കമുള്ള വിഷയങ്ങളിൽ ജനങ്ങൾക്ക് അനുകൂലമായ രീതിയിൽ പ്രവർത്തിച്ചില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പെട്രോൾ, ഡീസൽ എന്നിവക്കുള്ള അധികനികുതി സംസ്ഥാന സർക്കാർ ഒഴിവാക്കി വേണം യു.ഡി.എഫിെൻറ ഹർത്താലിനെതിരെ വാതുറക്കാൻ. സംഘ്പരിവാറിനെയും ബി.ജെ.പിയെയും എതിർക്കാൻ ലീഗിന് ഒരുതരത്തിലുള്ള പരിമിതിയുമില്ല. വർഗീയവത്കരണം ഒഴിവാക്കാനുള്ള മുൻകരുതൽ മാത്രമാണ് ലീഗിെൻറ ഭാഗത്തുനിന്നുണ്ടാവാറുള്ളത്.
ബി.ജെ.പിയുടെ മുഖ്യശത്രു കോൺഗ്രസ് തന്നെയാണ്. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന് മുന്നിൽ ‘മംഗളം’ ചാനൽ ലേഖകൻ ആക്രമിക്കപ്പെട്ട സംഭവം ശരിയെന്ന് തെളിഞ്ഞാൽ ശക്തമായ നടപടിയുണ്ടാകും. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.