പ്രവേശനോത്സവ ദിനത്തിൽ സ്കൂൾവിട്ട് മടങ്ങിയ വിദ്യാർഥിനിയെ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്ന് പരാതി
text_fieldsകുട്ടനാട്: പ്രവേശനോത്സവ ദിനത്തിൽ സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. അഞ്ചംഗ സംഘം പീഡിപ്പിച്ചെന്നാണ് പരാതി. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ വിജനമായ സ്ഥലത്തുവെച്ച് കൈയും വായും കെട്ടിയശേഷം പീഡിപ്പിച്ചെന്നാണ് മൊഴി നൽകിയത്.
സംശയത്തിെൻറ പേരിൽ കുട്ടിയുമായി അടുപ്പമുണ്ടെന്ന് കരുതുന്ന ബന്ധുവായ ഒരാളെ കസ്റ്റഡിൽ എടുത്തെങ്കിലും പെൺകുട്ടി മൊഴി മാറ്റിയതിനെ തുടർന്ന് മുന്നോട്ട് പോകാൻ പൊലീസിനായിട്ടില്ല. പെൺകുട്ടി വീട്ടിലെത്തി സംഭവം പറയുമ്പോഴാണ് വീട്ടുകാർ അറിയുന്നത്. ഇവർ രാമങ്കരി പൊലീസിൽ പരാതി നൽകി. ജില്ല െപാലീസ് മേധാവി സംഭവ സ്ഥലം സന്ദർശിച്ച് നൽകിയ നിർദേശമനുസരിച്ച് സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിക്കുകയും പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. വനിത പൊലീസ് വിശദമായി മൊഴിയെടുത്തു.
പെൺകുട്ടി നൽകിയ മൊഴികളിൽ വൈരുധ്യമുള്ളത് പൊലീസിനെ കുഴക്കുന്നുണ്ട്. പകൽ സമയം പീഡനം നടന്നുവെന്ന് പെൺകുട്ടി പറഞ്ഞ സ്ഥലങ്ങൾ തുറന്ന ആൾതിരക്കുള്ളിടങ്ങളും വെള്ളക്കെട്ട് നിറഞ്ഞ ചതുപ്പുമാണ്. പീഡിപ്പിച്ചവരെ മുമ്പ് അറിയില്ലെന്നാണ് മൊഴിയിൽ.ജില്ല പൊലീസ് മേധാവി ജി. ജയദേവിെൻറ മേൽനോട്ടത്തിൽ അമ്പലപ്പുഴ ഡിവൈ.എസ്.പി സുരേഷ് കുമാർ, രാമങ്കരി സി.ഐ, എസ്.ഐ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.