ഭൂരിപക്ഷം 60963; ശൈലജയുടേത് ചരിത്ര വിജയം
text_fieldsകണ്ണൂർ: പിണറായി തരംഗത്തിൽ കണ്ണൂരിൽ ഭൂരിപക്ഷത്തിെൻറ റെക്കോഡ് കടപുഴകിയത് മൂന്നിടത്ത്. മട്ടന്നൂരിൽ കെ.കെ. ശൈലജ നേടിയ 60,963 വോട്ട് എന്ന ഭൂരിപക്ഷം കേരളത്തിെൻറ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോഡാണ്. നിയമസഭ മണ്ഡലത്തിൽ ഭൂരിപക്ഷം 60,000 കടക്കുന്നത് ഇതാദ്യമാണ്.
ധർമടത്ത് 50,123 എന്ന, മുഖ്യമന്ത്രിയുടെ പിണറായി വിജയെൻറ ഭൂരിപക്ഷവും ചരിത്രം തന്നെ. ഇത് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഭൂരിപക്ഷമാണ്. പയ്യന്നൂരിൽ സി.പി.എമ്മിലെ ടി.ഐ. മധുസൂദനൻ നേടിയ 49,780 ഭൂരിപക്ഷം മൂന്നാമത്തേതാണ്. റെക്കോഡ് ഭേദിച്ച മൂന്ന് ഭൂരിപക്ഷവും പിണറായി വിജയെൻറ തട്ടകമായ കണ്ണൂരിലാണ് പിറന്നതെന്നതും ശ്രദ്ധേയമാണ്.
2006ൽ എൽ.ഡി.എഫിലെ എം. ചന്ദ്രൻ ആലത്തൂരിൽ നേടിയ 47,671 വോട്ടായിരുന്നു ഇതുവരെ നിയമസഭ ചരിത്രത്തിലെ ഉയർന്ന ഭൂരിപക്ഷം. 2005 ഉപതെരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽ സി.പി.എമ്മിലെ പി. ജയരാജൻ നേടിയ 45,865 ആയിരുന്നു രണ്ടാമത്തേത്.
പി.െജ. ജോസഫ് 2016ൽ തൊടുപുഴയിൽ നേടിയ 45,587 ആയിരുന്നു മൂന്നാമത്തേത്. ഇടതുതരംഗത്തിൽ കെ.കെ. ശൈലജയും പിണറായി വിജയനും ടി.ഐ. മധുസൂദനനും നേടിയ വമ്പൻ വിജയത്തോടെ അവയെല്ലാം പഴങ്കഥയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.