കൊട്ടിയൂര്‍ പീഡനം: ഫാ. തേരകവും കന്യാസ്ത്രീകളും കീഴടങ്ങണം
text_fields
കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതികളായ വൈദികനും കന്യാസ്ത്രീകളും ഉൾപ്പെടെ നാലുപേർ അഞ്ച് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങണമെന്ന് ഹൈകോടതി. അതേ ദിവസംതന്നെ ഇവർക്ക് കോടതി മുേഖന ഉപാധികളോടെ ജാമ്യം അനുവദിക്കാനും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. വയനാട് ശിശുക്ഷേമസമിതി മുൻ ചെയർമാൻ ഫാ. തോമസ് തേരകം, സമിതി മുൻ അംഗവും കൽപറ്റ ഫാത്തിമമാത ഹോസ്പിറ്റലിലെ പീഡിയാട്രീഷ്യനുമായ സിസ്റ്റർ ബെറ്റി ജോസ്, ഗേള്‍സ് ഹോം സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ, കേസിലെ ഒന്നാം പ്രതി ഫാ. റോബിൻ വടക്കുേഞ്ചരി പുരോഹിതനായിരുന്ന നീണ്ടുനോക്കി പള്ളിയിലെ സഹായി തങ്കമ്മ എന്നിവർ നൽകിയ മുൻകൂർ ജാമ്യഹരജിയിലാണ് ഉത്തരവ്.
ഫാ. റോബിൻ വടക്കുേഞ്ചരിയുടെ പീഡനത്തെത്തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായതും പ്രസവിച്ചതും അധികൃതരെ അറിയിക്കാതെ എല്ലാ സഹായവും നൽകി പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച കേസിലാണ് വൈദികനും കന്യാസ്ത്രീകളും പ്രതിപ്പട്ടികയിലുള്ളത്. കുറ്റകൃത്യം പൊലീസിനെ അറിയിച്ചില്ല തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യം നിഷേധിക്കത്തക്ക പ്രധാന കുറ്റങ്ങളൊന്നും ഇവർക്കെതിരെയില്ല. ഇവർ നേരേത്ത മറ്റ്് ഏതെങ്കിലും കേസുകളിൽ പ്രതികളുമല്ല. അതിനാൽ, കസ്റ്റഡിയിൽ ചോദ്യംചെേയ്യണ്ട ആവശ്യമില്ലെന്ന് കോടതി വിലയിരുത്തി. കന്യാസ്ത്രീകൾ 70 വയസ്സ് കഴിഞ്ഞവരാണെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. ചോദ്യംചെയ്യലിന് ശേഷം പ്രത്യേക കോടതിയിൽ ഹാജരാക്കി അന്നുതന്നെ ഉപാധികളോടെ ജാമ്യത്തിലയക്കണമെന്ന് കോടതി നിർദേശിച്ചു. 30,000 രൂപയുടെ സ്വന്തവും സമാനതുകക്കുള്ള മറ്റ് രണ്ടുപേരുടെയും ജാമ്യബോണ്ട് കെട്ടിവെക്കണം. മൂന്ന് മാസത്തേക്ക് എല്ലാ വ്യാഴാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും നിർദേശമുണ്ട്. കേസ് ഡയറി ഉൾപ്പെടെ പരിശോധിച്ചാണ് കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.
ക്രിസ്തീയ പുരോഹിതരും സഭയും ഇടപെെട്ടന്ന് ആരോപണമുള്ള കേസിൽ ചില ഹിന്ദു സംഘടനകൾ പ്രശ്നത്തിന് തയാറെടുക്കുന്നുണ്ടെന്നും അറസ്റ്റും കസ്റ്റഡിയും ഇല്ലാതിരുന്നാൽ സംസ്ഥാനവ്യവാപകമായി ഇത് പ്രശ്നമാക്കി ഉയർത്തിക്കാട്ടാനുള്ള സാധ്യതയുണ്ടെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായ ഗുരുതര കേസിൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ടതുണ്ടെന്നും മുൻകൂർ ജാമ്യ അപേക്ഷ തള്ളണമെന്നുമായിരുന്നു സർക്കാറിെൻറ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.