മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കരുതെന്ന തിട്ടൂരം നിലനിൽക്കുന്നു–കെ.പി.എ. മജീദ്
text_fieldsകോഴിക്കോട്: മുഖ്യമന്ത്രിയറിയാതെ ഭരണത്തിൽ ഒന്നും നടക്കരുതെന്ന തിട്ടൂരം നിലനിൽക്കുന്നതായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. സ്റ്റേറ്റ് എംേപ്ലായിസ് യൂനിയൻ (എസ്.ഇ.യു) 36ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രിമാർക്ക് കാറും ഒാഫിസുമെല്ലം ഉപയോഗിക്കാനുള്ള അവസരമേയുള്ളൂ. സർക്കാറിെൻറ കൂട്ടുത്തരവദിത്തം പൂർണമായും ഇല്ലാതായതോടെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കൊന്നും പരിഹാരം കാണാൻ കഴിയുന്നില്ല. സംസ്ഥാനത്ത് സംവരണ വ്യവസ്ഥ പോലും ഇല്ലായ്മ ചെയ്യുകയാണ്.
വിമർശനം ജനാധിപത്യത്തിെൻറ കാതലാണെന്നിരിക്കെ, മുഖ്യമന്ത്രിയെ വിമർശിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണ്. ഇതേ നയം തന്നെയാണ് കേന്ദ്രത്തിൽ മോദിയും നടപ്പാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡൻറ് എ.എം. അബൂബക്കർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിബി മുഹമ്മദ്, കെ.ടി. അബ്ദുൽ ലത്തീഫ്, കെ.എം. റഷീദ്, എം. മുഹമ്മദ് മുസ്തഫ, സി.എച്ച്. ജലീൽ, എം. സുബൈർ, നൗഷാദ് കോട്ടയം, സൈഫുദ്ദീൻ മുസ്ലിയാർ, അബ്ദുല്ല അരയേങ്കാട് തുടങ്ങിയവർ സംസാരിച്ചു.
‘സിവിൽ സർവിസ്: സ്വത്വം സ്വാതന്ത്ര്യം’ എന്ന വിഷയത്തിൽ നടന്ന സെമിനാർ കേരള വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.എം. റഷീദ് അധ്യക്ഷത വഹിച്ചു.
കെ.എം. ഷാജി എം.എൽ.എ, സി. മോയിൻകുട്ടി, എൻ.പി. ബാലകൃഷ്ണൻ, പനവൂർ നാസർ, സൈഫുദ്ദീൻ മുസ്ലിയാർ, എം. മുഹമ്മദ് മുസ്തഫ, ബീരു പി. മുഹമ്മദ്, പി.െഎ. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.
മുതലക്കുളത്ത് നടന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. എ.എം. അബൂബക്കർ അധ്യക്ഷത വഹിച്ചു.
എം.എ. റസാഖ്, സി. കുഞ്ഞമ്മദ്, സിബി മുഹമ്മദ്, എം.എ. മുഹമ്മദലി, കെ.ടി. കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.