ട്രാൻസ്ഗ്രിഡ്: നിയമ നീക്കത്തിന് ഗവർണറെ കാണും –ചെന്നിത്തല
text_fieldsതിരുവനന്തപുരം: കെ.എസ്.ഇ.ബി ട്രാൻസ്ഗ്രിഡ് അഴിമതിയിൽ സർക്കാറിനെതിരെ നിയമവഴി തേടാൻ അനുമതി ആവശ്യപ്പെട്ട് ഗവർണറെ സമീപിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയിൽ കണ്ണടച്ച് ഇരുട്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിെൻറ മറവിൽ നടന്ന അഴിമതി സംബന്ധമായ രേഖകൾ പുറത്തുവിട്ടിട്ടും പ്രതികരിക്കാൻ മുഖ്യമന്ത്രിയോ ധനമന്ത്രിയോ തയാറായിട്ടില്ല. ഇൗ സാഹചര്യത്തിലാണ് സത്യം തെളിയിക്കാൻ നിയമമാർഗം സ്വീകരിക്കുന്നതിന് ഗവർണറുടെ അനുമതി തേടാൻ തീരുമാനിച്ചത്.
അഴിമതി നിരോധന നിയമപ്രകാരം സർക്കാറിനെതിരെ കേസ് ഫയൽ ചെയ്യാൻ ഗവർണറുടെ അനുമതി ആവശ്യമാണ്. കിഫ്ബി വഴി സംസ്ഥാനത്ത് 50,000 കോടി രൂപയുടെ വികസനപദ്ധതികൾ നടക്കുന്നുവെന്ന് പറയുന്ന മുഖ്യമന്ത്രിയും ധനമന്ത്രിയും സി.എ.ജി ഒാഡിറ്റിെന ഭയപ്പെടുകയാണെന്ന് ചെന്നിത്തല വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അഴിമതി നടത്താനും മൂടിവെക്കാനുമാണ് 20(2) പ്രകാരമുള്ള സി.എ.ജി ഒാഡിറ്റിന് അനുമതി നൽകാത്തത്. കിയാലിലും കിഫ്ബിയിലും സി.എ.ജി ഒാഡിറ്റ് വേണ്ടെന്ന സർക്കാർ നിലപാടിനെ അംഗീകരിക്കുന്നുണ്ടോയെന്ന് സി.പി.എം കേന്ദ്രനേതൃത്വം വ്യക്തമാക്കണം. ട്രാൻസ്ഗ്രിഡ് അഴിമതിയിൽ കൂടുതൽ തെളിവുകൾ ഉടൻ പുറത്തുവിടും. സി.പി.എമ്മിെൻറ കറവപ്പശുവാണ് കെ.എസ്.ഇ.ബി. കെ.എസ്.ഇ.ബിയുടെ ഭൂമി വകുപ്പ് മന്ത്രിയുടെ മരുമകൻ പ്രസിഡൻറായ സഹകരണബാങ്കിന് കൈമാറിയതിനെപ്പറ്റി സമഗ്രാന്വേഷണം വേണം.
സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ 70 ബാറുകൾ അനുവദിച്ചതിലും അഴിമതിയുണ്ട്. അരൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാെനതിരായ മന്ത്രി ജി. സുധാകരെൻറ പരാമർശം സ്ത്രീത്വെത്ത അപമാനിക്കുന്നതാണ്. പരാമർശം പിൻവലിച്ച് മന്ത്രി മാപ്പ് പറയണം.
ഷാനിമോൾക്കെതിരെ കേസെടുത്തത് തെറ്റായ നടപടിയാണ്. മാണി സി. കാപ്പൻ കോടിയേരിക്കെതിരെ സി.ബി.െഎക്ക് മൊഴി നൽകിയെന്ന വാർത്ത ശരിയെങ്കിൽ വിഷയം ഗൗരവമുള്ളതാണ്. സംഭവത്തിൽ അന്വേഷണം വേണം. വ്യാജരേഖയാണെങ്കിൽ കേസെടുക്കണം. മുഖ്യമന്ത്രി പ്രതികരിക്കണം- ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.