യാത്രക്കാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി കെ.എസ്.ആർ.ടി.സി അഡ്വൈസറി ബോർഡ്
text_fieldsതിരുവനന്തപുരം: യാത്രക്കാരുടെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി കെ.എസ്.ആർ.ടി.സിയിൽ അഡ്വൈസറി ബോർഡ് രൂപീകരിച്ചു. ആദ്യഘട്ടത്തിൽ രൂപീകരിച്ച 41 അംഗങ്ങൾ ഉള്ള അഡ്വൈസറി ബോർഡാണ് ഇപ്പോൾ യാത്രക്കാരുടെ പ്രതിനിധികളായി 30 പേരെ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സി പുനരുദ്ധാരണത്തിന്‍റെ ഭാഗമായി പഠനം നടത്തിയ കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് റിട്ട. പ്രൊഫസർ സുശീൽ ഖന്നയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
21 പേർ കെ.എസ്.ആർ.ടി.സിയിലെ വിവിധ തൊഴിലാളി സംഘടന പ്രതിനിധികളും, ഏഴു പേർ നിയമസഭയിൽ പ്രതിനിധ്യം ഉള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പ്രതിനിധികളും, ഗതാഗത മേഖലയിലെ വിവിധ വിഭാഗങ്ങളിൽ നിന്നും സർക്കാർ നോമിനേറ്റ് ചെയ്ത നാലു പേരും, മോട്ടോർ വാഹന വകുപ്പ്, കേരള റോഡ് സുരക്ഷ അതോറിറ്റി, ശ്രീചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങ്, പൊലീസ് വകുപ്പ് എന്നിവയിൽ നിന്നായി നാലു പേരും, കെ.എസ്.ആർ.ടി.സിയിൽ നിന്നുള്ള അഞ്ച് ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് അഡ്വൈസറി ബോർഡ്.
സെന്‍റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ മാനേജിങ് ട്രസ്റ്റി ജയിംസ് വടക്കൻ, ഡിജോ കാപ്പൻ, കെ.സി. ചാക്കോ, പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം എന്നിവരും പുനഃസംഘടിപ്പിച്ച സമിതിയിൽ അംഗങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.