അന്നമോളെ നേർച്ചക്ക് കൊണ്ടുപോകാൻ ഇനി അപ്പനെത്തില്ല
text_fieldsതൃശൂർ: വേളാങ്കണ്ണിയിൽ നേർച്ചക്ക് പോകാൻ നാട്ടിലേക്ക് തിരിച്ച ജോഫിയുടെ യാത്ര അന്ത ്യയാത്രയായി. ഇളയ മകൾ ഒന്നര വയസ്സുകാരി അന്ന തെരാസയുടെ മുടി മുറിക്കാൻ വെള്ളിയാഴ് ച വേളാങ്കണ്ണിയിലേക്ക് പോകാൻ വരവെയാണ് ചിയ്യാരം കരുവാൻ റോഡിൽ ചിറ്റിലപ്പള്ളി പോളിെൻറ മകൻ ജോഫി സി. പോളിെൻറ (33) വിടവാങ്ങൽ. പിതാവുമൊത്തുള്ള യാത്രക്ക് കുട്ടികൾ കാത്തിരിക്കവെയാണ് ദുരന്തവാർത്തയെത്തിയത്. എല്ലാ മാസവും ട്രെയിൻ മാർഗം നാട്ടിലെത്തിയിരുന്ന ജോഫി ടിക്കറ്റ് ലഭിക്കാത്തതിനെതുടർന്നാണ് യാത്ര ബസ്സിലാക്കിയത്. പുതിയ വീട് നിർമിക്കാനുള്ള തയാറെടുപ്പിലായിരുന്നു. തറപ്പണി കഴിഞ്ഞു.
മൈസൂരിലെ ജ്വല്ലറിയിൽ നിന്ന് ഒരു വർഷം മുമ്പാണ് ബംഗളൂരുവിലെ ജ്വല്ലറിയിലേക്ക് മാനേജരായി മാറ്റം ലഭിച്ചത്. കുടുംബ പ്രാരാബ്ധങ്ങളെ തുടർന്ന് പ്ലസ്ടുവിന് ശേഷം തുടർ വിദ്യാഭ്യാസത്തിന് പോകാതെ ജ്വല്ലറിയിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. 15 വർഷമായി ജോയ് ആലുക്കാസിൽ ജീവനക്കാരനാണ്. ഭാര്യയും മൂന്നു മക്കളുമടങ്ങിയതാണ് കുടുംബം. തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഓട്ടോറിക്ഷ ഡ്രൈവറാണ് പിതാവ് പോൾ. അമ്മ ത്രേസ്യയും രണ്ട് സഹോദരങ്ങളും ചിയ്യാരത്തെ വീട്ടിൽ തന്നെയാണ് താമസം. ഏഴ് വയസ്സുകാരനായ മൂത്ത മകൻ ഏദൻ കുരിയച്ചിറ സെൻറ് പോൾസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. ഏൻ തെരാസ് ചിയ്യാരം സെൻറ് മേരീസ് യു.പി സ്കൂളിലെ പ്ലേ സ്കൂളിൽ പഠിക്കുന്നു. റിസിയാണ് ഭാര്യ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.