കുണ്ടറ പീഡനം: പൊലീസിെൻറ വീഴ്ചസമ്മതിച്ച് റൂറൽ എസ്.പി
text_fieldsകൊട്ടാരക്കര: കുണ്ടറയിൽ പത്ത് വയസ്സുകാരിയുടെ ദുരൂഹമരണം സംബന്ധിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥർക്കും വീഴ്ചപറ്റിയെന്ന് സമ്മതിച്ച് റൂറൽ എസ്.പി എസ്. സുരേന്ദ്രൻ. കേസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഉത്തരവാദപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ യഥാസമയം നൽകിയില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സ്ഥലം എസ്.ഐ വിവരങ്ങൾ ശേഖരിച്ച് എക്സ്പ്രസ് റിപ്പോർട്ട് തയാറാക്കി മേലുദ്യോഗസ്ഥർക്ക് കൈമാറേണ്ടതുണ്ട്. സംഭവസ്ഥലം പരിശോധിച്ച് ഡിവൈ.എസ്.പി മുതലുള്ള ഉന്നത ഉദ്യോഗസ്ഥർ േഗ്രവ് ൈക്രം റിപ്പോർട്ടും തയാറാക്കണം. ഇത് രണ്ടും യാഥാസമയം സമർപ്പിക്കുന്നതിൽ വീഴ്ചയുണ്ടായി.
പ്രേത്യക അന്വേഷണസംഘം രൂപവത്കരിക്കാൻ ഇൻറലിജൻസ് എ.ഡി.ജി.പി മാർച്ച് ഏഴിനാണ് നിർദേശം നൽകിയത്. എന്നാൽ 14ന് മാത്രമാണ് ഡിവൈ.എസ്.പി അന്വേഷണസംഘം രൂപവത്കരിച്ചത്.
കഴിഞ്ഞ അഞ്ച് വർഷത്തെ സമാന കേസുകളുടെ വിവരങ്ങൾ ചോദിച്ചപ്പോഴും റിവ്യൂ മീറ്റിങ്ങിലും കുണ്ടറ സംഭവം ഉദ്യോഗസ്ഥരാരും ശ്രദ്ധയിൽപെടുത്തിയില്ല. ഇതും ഗുരുതര വീഴ്ചയാണ്. നിലവിൽ പ്രത്യേക അന്വേഷണസംഘത്തിെൻറ നേതൃത്വത്തിൽ ശരിയായദിശയിലാണ് അന്വേഷണം നീങ്ങുന്നതെന്നും എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.