കുഞ്ഞാലിക്കുട്ടിയും ഇ.ടിയും പത്രിക നൽകി
text_fields
മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിൽ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽനിന്ന് മത്സരിക്കുന്ന മുസ്ലിം ലീഗ് സ ്ഥാനാർഥികളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവർ നാമനിർദേശ പത്രിക നൽകി. വെള്ളിയാഴ്ച രാവിലെ 11. 15ഒാടെയാണ് വരണാധികാരിയായ കലക്ടർ അമിത് മീണക്ക് ഇരുവരും പത്രിക നൽകിയത്. പി.വി. അബ്ദുൽ വഹാബ് എം.പി, മുസ്ലിം ലീഗ് ജില്ല നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അഡ്വ. യു.എ. ലത്തീഫ്, എം.എൽ.എമാരായ വി.ടി. ബൽറാം, ആബിദ് ഹുസൈൻ തങ്ങൾ, ടി.വി. ഇബ്രാഹീം, പി. ഉബൈദുല്ല, കെ.പി.സി.സി സെക്രട്ടറി കെ.പി. അബ്ദുൽ മജീദ്, അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവർ സ്ഥാനാർഥികളെ അനുഗമിച്ചു.
ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ശിഹാബ് തങ്ങളുടെ വസതിയിലെത്തി അദ്ദേഹത്തിെൻറ അനുഗ്രഹം വാങ്ങിയാണ് ഇ.ടിയും കുഞ്ഞാലിക്കുട്ടിയും കലക്ടറേറ്റിലെത്തിയത്. സിവിൽ സ്റ്റേഷൻ കവാടത്തിന് പുറത്തുനിന്ന് കാൽനടയായാണ് കലക്ടറുടെ ചേംബറിലെത്തി പത്രിക നൽകിയത്. വലിയ ആവേശത്തോടെയാണ് പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും വൻ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും വെല്ലുവിളികളൊന്നുമില്ലെന്നും ഇരുവരും മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വയനാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ പ്രഖ്യാപനം വൈകുന്നത് പ്രചാരണ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനമാകുമെന്നും അവർ കൂട്ടിച്ചേർത്തു.പൊന്നാനിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി ബിന്ദു എന്ന സ്ത്രീയും പത്രിക സമർപ്പിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ വെള്ളിയാഴ്ച ആകെ മൂന്നു പേരാണ് പത്രിക നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.