സ്വാതന്ത്ര്യത്തിനുമുമ്പ് രജിസ്റ്റർ െചയ്യാത്ത ഭൂമി ഏറ്റെടുക്കാം: റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് രാജമാണിക്യത്തിെൻറ കുറിപ്പ്
text_fieldsതൊടുപുഴ: സ്വാതന്ത്ര്യത്തിനുമുമ്പ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്യാത്ത കമ്പനികളുടെ ഭൂമി ഏറ്റെടുക്കാമെന്ന് സ്പെഷൽ ഒാഫിസർ എം.ജി. രാജമാണിക്യം.
ടാറ്റയുടെയും ഹാരിസണിെൻറയുമടക്കം 5.25 ലക്ഷം ഏക്കർ തോട്ടഭൂമി ഏറ്റെടുക്കാനാകില്ലെന്ന് നിയമസെക്രട്ടറി റിപ്പോർട്ട് നൽകിയിരിക്കെ, തെൻറ റിപ്പോർട്ടിലെ ശിപാർശകൾ ശ്രദ്ധയിൽപെടുത്തി കഴിഞ്ഞദിവസം രാജമാണിക്യം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കുറിപ്പ് നൽകി. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്, ഫോറിൻ എക്സ്ചേഞ്ച് റഗുലേഷൻസ് ആക്ട് എന്നിവ നിലവിൽ വന്നതോടെ വിദേശികൾ കൈവശം െവച്ചിരുന്ന തോട്ടഭൂമി സർക്കാറിേൻറതായി മാറിയെന്നും അത് ഏറ്റെടുക്കണമെന്നുമായിരുന്നു രാജമാണിക്യം റിപ്പോർട്ടിലെ മുഖ്യ ശിപാർശ. എന്നാൽ, ഈ വാദം ഭരണഘടന വിരുദ്ധവും സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനവും ആണെന്നാണ് നിയമസെക്രട്ടറിയുടെ നിലപാട്.
ഇൻഡിപെൻഡൻസ് ആക്ട് പ്രകാരം രാഷ്ട്രീയ ഉടമ്പടികളാണ് റദ്ദായതെന്നും ഫെറാ നിയമപ്രകാരം നടപടിയെടുക്കാൻ റിസർവ് ബാങ്കിെന അധികാരമുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ടാറ്റയുേടതും ഹാരിസണിേൻറതും അവരുടെ കൈവശഭൂമിയായി കാണണം. ഇൗ ഭൂമി ഏറ്റെടുക്കണമെങ്കിൽ പാട്ടഭൂമിയായി കണ്ട് നിയമനിർമാണം നടത്തണമെന്നും നിർദേശമുണ്ട്. ഇൗ സാഹചര്യത്തിലാണ് രാജമാണിക്യം, തെൻറ ശിപാർശകൾ റവന്യൂ വകുപ്പുമായി പങ്കുവെച്ചത്.
1947 ആഗസ്റ്റ് 15 മുതൽ ബ്രിട്ടീഷുകാരുടേതായി ഇവിടെ ഉണ്ടായിരുന്ന സ്വത്തുവകകൾ മുഴുവൻ ഇന്ത്യ സർക്കാറിേൻറതായി. ഇംഗ്ലീഷുകാരും അവരുടെ കമ്പനികളും തോട്ടം മേഖലയിലെ എല്ലാ ബിസിനസുകളും ഉപേക്ഷിച്ച് നാടുവിടുകയായിരുന്നു. ഭരണഘടന അനുസരിച്ച് അത്തരം കമ്പനികളുടെ സ്വത്തുവകകളും സർക്കാർ വകയായി.
അതിനാൽ 1971 ൽ കണ്ണൻ ദേവൻ ഹിൽസ് (റിഡംപ്ഷൻ) ആക്ട് അനുസരിച്ച് കണ്ണൻ ദേവൻ കമ്പനിക്ക് മൂന്നാറിൽ ഭൂമി അനുവദിച്ച സർക്കാർ നടപടി അസാധുവെന്നനിലയിൽ നിയമപരമായി ചോദ്യംചെയ്യെപ്പടാം. മറ്റ് പല കമ്പനികൾക്കും പൂർവികരായിരുന്ന ബ്രിട്ടീഷ് കമ്പനി ഭൂമി കൈമാറിയത് 1976 ലാണ്.
1908 ലെ ഇംഗ്ലീഷ് കമ്പനീസ് (കൺസോളിഡേഷൻ) ആക്ട് പ്രകാരം ഇംഗ്ലണ്ടിലായിരുന്നു കമ്പനി രജിസ്റ്റർ ചെയ്തത്. 1971ലെ കണ്ണൻ ദേവൻ ഹിൽസ് (ലാൻഡ് റിഡംപ്ഷൻ) ആക്ട് അനുസരിച്ച് 1974 മാർച്ച് 29ന് 57,235.57 ഏക്കർ കൃഷി ആവശ്യത്തിനായി സംസ്ഥാന സർക്കാർ കണ്ണൻ ദേവൻ ഹിൽസ് െപ്രാഡ്യൂസ് കമ്പനിക്ക് വിട്ടുനൽകുകയായിരുന്നു.
ബ്രിട്ടനിലെ മൂലകമ്പനിയുടെ പിൻഗാമികൾ എന്ന നിലക്കാണ് ഇപ്പോൾ തോട്ടം മേഖലയിൽ പല കമ്പനികളും പ്രവർത്തിക്കുന്നത്. പൂർവകമ്പനികളാകെട്ട ഭൂമി കൈമാറിയത് 1947ന് ശേഷമെന്നതിനാൽ ഇത് അസാധുവാണെന്നാണ് റിപ്പോർട്ട് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.