Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 2:34 PM GMT Updated On
date_range 5 Aug 2020 2:34 PM GMTആഢ്യൻപാറയിൽ ചെറിയ ഉരുൾപൊട്ടൽ; കാഞ്ഞിരപ്പുഴയിലൂടെ മലവെള്ളപ്പാച്ചിൽ
text_fieldsbookmark_border
നിലമ്പൂർ (മലപ്പുറം): ആഢ‍്യൻപാറയിൽ ചെറിയ തോതിൽ ഉരുൾപൊട്ടൽ. ബുധനാഴ്ച വൈകുന്നേരം ആറിനാണ് ആഢ്യൻപാറ ജല വൈദ്യുത പദ്ധതിക്ക് മുകളിലായി ഉരുൾപൊട്ടലുണ്ടായത്.
കാഞ്ഞിരപ്പുഴയിലൂടെ മലവെള്ളപ്പാച്ചിലുണ്ടായി. അകമ്പാടം - എരുമമുണ്ട റോഡിലെ മതിൽമൂല ഭാഗത്ത് വെള്ളം ഇരച്ച് കയറി. അൽപസമയത്തിനകം തന്നെ വെള്ളം കുറഞ്ഞതിനാൽ അപകടമൊന്നും ഉണ്ടായില്ല. മേഖലയിൽ കനത്ത മഴ തുടരുകയാണ്.
2018ലും 2019ലും ഈ മേഖലയിൽ ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലുകളാണ് ഉണ്ടായത്. 2018ൽ ഉരുൾപൊട്ടലിനെ തുടർന്ന് മതിൽമൂലയിലെ 52 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story