കണ്ണൂരിൽനിന്ന് ചെലവ് കുറഞ്ഞ വിമാനയാത്ര സൗകര്യം –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ചെലവുകുറഞ്ഞ വിമാനയാത്ര സൗകര്യം നടപ്പാക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. എയർലൈൻ ഓപറേറ്റർമാരുടെ ആഭ്യന്തര വിമാനയാത്ര പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതി നടപ്പാക്കും. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന റീജനൽ കണക്റ്റിവിറ്റി സ്കീമിെൻറ ഭാഗമായാണ് പദ്ധതിയെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
അന്താരാഷ്്ട്ര ചലച്ചിത്രമേളക്കുള്ള സ്ഥിരംവേദി 2020ല്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി എ.കെ. ബാലന് അറിയിച്ചു. ജൂണില്‍ നിര്‍മാണം തുടങ്ങും. ക്ഷീരോൽപാദന മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി കന്നുകുട്ടികളെ ദത്തെടുക്കൽ പദ്ധതി, ഹീഫർ പാർക്കുകൾ എന്നിവ ആരംഭിക്കുമെന്ന് മന്ത്രി കെ. രാജു അറിയിച്ചു. കന്നുകുട്ടികളുെട ജനനം മുതൽ നാലുമാസം വരെ പരിചരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.