സി.പി.എമ്മുകാർ ശ്രീരാമനെ മനസിൽ ധ്യാനിച്ച് താമരക്ക് വോട്ട് ചെയ്യുമെന്ന് അബ്ദുള്ളക്കുട്ടി; പരാതി നൽകി എൽ.ഡി.എഫ്
text_fieldsബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയുടെ പ്രസംഗം വിവാദത്തിൽ. തൃശൂരിലാണ് ബി.ജെ.പി പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രസംഗിച്ചതെന്നാണ് എൽ.ഡി.എഫ് ആക്ഷേപം. അബ്ദുള്ളക്കുട്ടി ശ്രീരാമന്റെ പേരുയർത്തി വോട്ട് അഭ്യർത്ഥിച്ചു വെന്നാണ് പരാതി. എൻ.ഡി.എ ഇരിങ്ങാലക്കുട നിയോജകമണ്ഡലം കൺവെൻഷനിൽ ആയിരുന്നു അബ്ദുള്ളക്കുട്ടിയുടെ വിവാദ പരാമർശം.
ശ്രീരാമന്റെ പേരിൽ വോട്ടു ചോദിച്ച അബ്ദുള്ളക്കുട്ടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷണർ സമീപിച്ചുവെന്ന് എൽ.ഡി.എഫ് അറിയിച്ചു. സി.പി.എമ്മുകാർ പോലും ശ്രീരാമനെ മനസ്സിൽ ധ്യാനിച്ച് താമരക്ക് വോട്ട് ചെയ്യുമെന്നായിരുന്നു അബ്ദുള്ള കുട്ടിയുടെ പ്രതികരണം.
സി.പി.എമ്മിന് പ്രകടനത്തിൽ പങ്കെടുക്കുന്നവർ പോലും വോട്ട് ചെയ്യില്ല. അവർ രഹസ്യമായി വന്ന് ശ്രീരാമനെ മനസ്സിൽ ധ്യാനിച്ച് താമാരക്ക് വോട്ട് ചെയ്യും. മിക്കവാറും സഖാക്കളുടെ വീട്ടിൽ സന്ധ്യക്ക് വിളക്കുകൊളുത്തി രാമ രാമ ചൊല്ലുന്നത് കുഞ്ഞുകാതുകൊണ്ട് താൻ കേട്ടിട്ടുണ്ട്.
പിണറായി വിജയനും വി.ഡി. സതീശനും ശ്രീരാമനെ അപമാനിച്ചതൊന്നും ഈ നാട്ടിലെ സാധാരണ വിശ്വാസികൾക്ക് സഹിച്ചിട്ടില്ല. അവർ പൊറുക്കില്ല. തെരഞ്ഞെടുപ്പ് വരട്ടെ നമുക്ക് കാണാം. ജനങ്ങളുടെ മനസിൽ വലിയ വികാരം നുരഞ്ഞു പൊന്തുന്നുണ്ട്. ആ വികാരങ്ങളിൽ ഇവർ ജനങ്ങളിൽ നിന്ന് പൂർണമായും ഒറ്റപ്പെടുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. സമാനരീതിയിൽ പലയിടത്തും അബ്ദുള്ളക്കുട്ടി പ്രസംഗിക്കുന്നതായാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.