ഗവർണറെ രാഷ്ട്രീയമായി തുറന്നുകാട്ടാൻ ഇടതുനീക്കം
text_fieldsതിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ സർക്കാറുമായുള്ള പോരിനെ പുതിയ തലത്തില െത്തിച്ച് വീണ്ടും പരസ്യ വിമർശനവുമായെത്തിയ ഗവർണറെ രാഷ്ട്രീയമായി തുറന്നുകാട്ട ാൻ സി.പി.എമ്മും എൽ.ഡി.എഫും. ഗവർണർക്ക് പരസ്യമായി മറുപടി നൽകാതിരുന്ന മുഖ്യമന്ത്രി പരോക്ഷമായി വിമർശിച്ചത് വരും ദിവസങ്ങളിൽ എൽ.ഡി.എഫ് സ്വരം കടുപ്പിക്കുമെന്ന വ്യക്തമായ സൂചനയാണ്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് കേന്ദ്ര സർക്കാറും ബി.ജെ.പിയും നടത്തുന്ന രാഷ്ട്രീയ ഇടപെടൽ കേരളത്തിലും ശക്തമാക്കുന്നതിെൻറ തെളിവാണ് പ്രസ്താവനയെന്ന വിലയിരുത്തലാണ് സി.പി.എം നേതൃത്വത്തിന്. രാജ്യത്ത് ആദ്യമായി സി.എ.എക്ക് എതിരെ നിയമസഭ പ്രമേയം പാസാക്കുകയും സുപ്രീംകോടതിയിൽ ഹരജി നൽകുകയും ചെയ്ത എൽ.ഡി.എഫ് സർക്കാറിന് എതിരായി പുതിയ രാഷ്ട്രീയപോരാട്ടത്തിെൻറ വാതിലാണ് സംഘ്പരിവാർ തുറന്നതെന്നും നേതൃത്വം കരുതുന്നു.
ഗവർണർ ഉയർത്തുന്ന വാദങ്ങളെ വ്യത്യസ്തതലത്തിൽ നേരിടാനാണ് സർക്കാറും തയാറെടുക്കുന്നത്. നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കടക്കില്ല. പക്ഷേ, രാഷ്ട്രീയമായി ഗവർണറുടെ ഉദ്ദേശ്യലക്ഷ്യം ശക്തമായ ഭാഷയിൽ തുറന്നുകാട്ടും. ഒപ്പം നിയമപരമായും ഭരണഘടനാപരമായും സംസ്ഥാന സർക്കാറിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് തടസ്സങ്ങളെ മറികടക്കുക എന്ന നിലപാടാണ് സർക്കാറിേൻറത്. തദ്ദേശ സ്വയംഭരണ വാർഡ് വിഭജന ഒാർഡിനൻസ് വിഷയത്തിൽ ബിൽ കൊണ്ടുവന്ന് പാസാക്കുന്നതാണ് സർക്കാർ പരിഗണനയിൽ. ഗവർണർ പദവി ദുരുപയോഗം ചെയ്യുന്നെന്ന നിയമവിദഗ്ധരുടെ അഭിപ്രായവും സർക്കാറിന് തുണയാണ്.
ഒാർഡിനൻസ് ഇറക്കാനുള്ള സർക്കാറിെൻറ അധികാരത്തെയാണ് ഗവർണർ ചോദ്യം ചെയ്തതെന്ന് അഡ്വ. കാളീശ്വരം രാജ് ‘മാധ്യമ’ത്തോട് പറഞ്ഞു. മന്ത്രിസഭ തീരുമാനം ഗവർണർക്കുകൂടി ബാധകമാണെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുക എന്നത് സർക്കാറിെൻറ നയപരമായ തീരുമാനമാണെന്ന നിലപാടാണ് എൽ.ഡി.എഫിന്. അത് നിയമപരമായും ഭരണഘടനാപരമായും ഗവർണറെ അറിയിക്കേണ്ട കാര്യമില്ല. ഗവർണർ സംഘ്പരിവാറിെൻറ നാവ് എന്ന് തുറന്നുകാട്ടാനാവും ഇടതുമുന്നണിയുടെയും ശ്രമം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.