Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്തനംതിട്ട കോന്നിയിൽ...

പത്തനംതിട്ട കോന്നിയിൽ പുലിയുടെ ആക്രമണം; ആടിനെ കടിച്ചു കൊന്നു

text_fields
bookmark_border
പത്തനംതിട്ട കോന്നിയിൽ പുലിയുടെ ആക്രമണം; ആടിനെ കടിച്ചു കൊന്നു
cancel

കോന്നി: പത്തനംതിട്ട കോന്നി അതുമ്പുംകുളത്ത് പുലിയുടെ ആക്രമണം. വരിക്കാഞ്ഞേലിൽ കിടങ്ങിൽ വീട്ടിൽ അനിലിന്‍റെ ആടിനെയാണ് പുലി കടിച്ചു കൊന്നത്. അർധരാത്രി 12 മണിക്കായിരുന്നു സംഭവം.

ബഹളം കേട്ട് വീടിന് പുറത്തിറങ്ങിയ വീട്ടുകാരാണ് കെട്ടിയിട്ട ആടിനെ പുലി കടിച്ചു പിടിക്കുന്നത് കാണുന്നത്. ബഹളം വച്ചതിനെ തുടർന്ന് പുലി ആടിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. രണ്ട് ആടുകളെ കാണാനില്ല.

വിവരം അറിയിച്ചതിനെ തുടർന്ന് ഞള്ളൂർ ഡെപ്യൂട്ടി റേഞ്ചിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് പ്രദേശവാസികൾ ആശങ്ക അറിയിച്ച സാഹചര്യത്തിൽ കാമറയും കൂടും സ്ഥാപിക്കാൻ വനം വകുപ്പ് നീക്കം തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Leopard attack
News Summary - Leopard attack in Pathanamthitta Konni; The dog was bitten to death
Next Story