കുട്ടികളുടെ അതിജീവനത്തിെൻറ സർഗാത്മക അടയാളമായി ബജറ്റ്
text_fieldsതിരുവനന്തപുരം: കോവിഡ് മഹാമാരി തീർത്ത ലോക്ഡൗൺ വിലക്കിെൻറ കാലത്തെ കുട്ടികളുടെ അതിജീവനത്തിെൻറ സർഗാത്മക അടയാളങ്ങൾ രേഖപ്പെടുത്തുന്നതായി ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച പിണറായി വിജയൻ സർക്കാറിെൻറ അവസാന ബജറ്റ്.
ചിത്ര രചനയുടെയും കവിതകളുടെയും രൂപത്തിൽ അവരുടെ വിരൽതുമ്പിലും മനസ്സിലും നിറഞ്ഞ സർഗാത്മകതയാണ് ബജറ്റിെൻറ കവർചിത്രമായും പ്രസംഗത്തിെൻറ ഉള്ളടക്കമായും രേഖപ്പെടുത്തിയത്.
ഒന്നാം ക്ലാസുകാരൻ കാസർകോടെ ഇരിയണ്ണി പി.എ എൽ.പി സ്കൂളിലെ വി. ജീവൻ വരച്ച ചിത്രമാണ് ബജറ്റ് പ്രസംഗത്തിെൻറ കവർ. ബജറ്റിെൻറ ചുരുക്കപുസ്തകത്തിെൻറ കവർചിത്രം വരച്ചതാവെട്ട തൃശൂര് വടക്കാഞ്ചേരി ജി.ജി എൽ.പി സ്കൂളിലെ അമന് ഷസിയ അജയ് എന്ന രണ്ടാം ക്ലാസുകാരനും.
ബജറ്റ് വായന ധനമന്ത്രി ആരംഭിച്ചതും അവസാനിപ്പിച്ചതും രണ്ട് വിദ്യാർഥികൾ എഴുതിയ കവിതകൾ ഉദ്ധരിച്ചാണ്. പാലക്കാട് കുഴൽമന്ദം ജി.എച്ച്.എസിലെ ഏഴാംക്ലാസുകാരി കെ. സ്നേഹ എഴുതിയ, കോവിഡ് വെല്ലുവിളിയെ മനുഷ്യർ അതിജീവിക്കുന്നത് വിവരിക്കുന്ന കവിത അവതരിപ്പിച്ചായിരുന്നു ധനമന്ത്രി ആരംഭിച്ചത്. ഇടുക്കി കണ്ണംപടി ജി.ടി.എച്ച്.എസ് സ്കൂളിലെ കെ.പി. അമലിെൻറ, 'നവയുഗ പ്രഭാത ശംഖൊലി' സ്വപ്നം കാണുന്ന കവിത ഉദ്ധരിച്ചാണ് അവസാനിപ്പിച്ചത്.
ബജറ്റിെനാപ്പമുള്ള നാല് രേഖകളുടെയും കവർ ചിത്രങ്ങളും ജീവനും അമനും ഉൾപ്പെടെ കുട്ടികളുടേത് തന്നെയായിരുന്നു. കോഴിക്കോട് വേദവ്യാസ വിദ്യാലയത്തിലെ രണ്ടാം ക്ലാസുകാരൻ ജഹാൻ ജോബി, കാസർകോട് ജ്യോതിഭവൻ സ്പെഷൽ സ്കൂളിലെ അനുഗ്രഹ വിജിത് എന്നിവരുടേതായിരുന്നു മറ്റ് ചിത്രങ്ങൾ. ബജറ്റ് പ്രസംഗത്തിൽ 15 കുട്ടികളുടെ കവിതാശകലങ്ങളാണ് ഒാരോ ഭാഗത്തിെൻറയും പ്രത്യേകതകൾ സൂചിപ്പിക്കാൻ മന്ത്രി ഉദ്ധരിച്ചത്.
സ്കൂളുകൾ ഡിജിറ്റലായതോടെ കുട്ടികളുടെ അക്കാദമിക മികവിലും സർഗശേഷിയിലും വന്ന വിസ്മയകരമായ മാറ്റത്തിനുള്ള അംഗീകാരമെന്ന നിലയിലാണ് ബജറ്റിൽ കുട്ടികളുടെ കവിതകൾ ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്ന് മന്ത്രി പ്രസംഗത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.