Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 12:05 AM GMT Updated On
date_range 23 May 2022 12:05 AM GMTകാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
text_fieldsbookmark_border
വള്ളികുന്നം: . ഞായറാഴ്ച ഉച്ചയോടെ അപ്രതീക്ഷിതമായി വീശിയ ശക്തമായ കാറ്റിൽ മരം കടപുഴകി വൻ നാശനഷ്ടമുണ്ടായി. വട്ടക്കാട് വാർഡിൽ കിണറു മുക്കിന് കിഴക്ക് വട്ടപ്പണ മഠത്തിൽ റോഡിൽ ശ്രീകൃഷ്ണഭവനത്തിൽ കൃഷ്ണൻകുട്ടിയുടെ ആഞ്ഞിലി മരം റോഡിലേക്ക് മറിഞ്ഞു. മതിലും റോഡിൽ നിന്ന വൈദ്യുതി പോസ്റ്റുകളും തകർന്നു. തറയിൽ രാമൻെറ പുരയിടത്തിൽ നിന്ന മൂന്ന് വലിയ ആഞ്ഞിലി മരങ്ങൾ കടപുഴകി സമീപവാസിയായ ശിഖ മന്ദിരത്തിലെ വീടിൻെറ മതിലുകൾ പൂർണമായി തകർന്നു. വൈദ്യുതി ഇല്ലാതിരുന്ന കാരണത്താൽ വൻ ദുരന്തം ഒഴിവായി. മേഖലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി തൂണുകളും മരങ്ങളും വീണ നിലയിലാണ്. ഫോട്ടോ: മഴയിലും കാറ്റിലും മരം കടപുഴകിയ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story