Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2021 11:58 PM GMT Updated On
date_range 23 Aug 2021 11:58 PM GMTആശുപത്രി പരമ്പര -ഭാഗം രണ്ട്
text_fieldsbookmark_border
ജനറൽ ആശുപത്രിക്കും വേണം കൂടുതൽ 'ആരോഗ്യം' ആലപ്പുഴ: പനിയും ചുമയും വന്നാൽപോലും ആളുകൾ നേരെ പായുന്നത് ആലപ്പുഴ മെഡിക്കൽ കോളജ്ആശുപത്രിയിലേക്കാണ്. നഗരഹൃദയത്തിലെ 'ജനറൽ ആശുപത്രി' ഒഴിവാക്കിയിട്ടാണ് ഈ യാത്ര. കോവിഡ്കാലത്തുപോലും ഈ പതിവിന് മാറ്റമുണ്ടായിട്ടില്ല. വേണ്ടത്ര ഡോക്ടർമാരും സൗകര്യവുമില്ലാത്തതിനാൽ മെച്ചപ്പെട്ട ചികിത്സ നിഷേധിക്കുമോയെന്ന നാട്ടുകാരുടെ ഭയമാണ് ഇതിനുപിന്നിൽ. ജനറൽ ആശുപത്രിയെന്ന ബോർഡിലെ പദവി മാത്രമാണുള്ളത്. വിദഗ്ധചികിത്സക്ക് ആലപ്പുഴയിൽ ഇപ്പോഴും സംവിധാനമില്ലെന്നതാണ് യാഥാർഥ്യം. ജില്ലയിൽ ഏറ്റവും കൂടുതൽ പഴക്കംചെന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആതുരാലയമാണിത്. മെഡിക്കൽ കോളജിന് സമാനമായി സൗകര്യങ്ങൾ വർധിപ്പിച്ച് നിലവാരം ഉയർത്തുമെന്ന പ്രഖ്യാപനത്തിന് 12 വർഷത്തെ പഴക്കമുണ്ട്. ആധുനിക ചികിത്സ ഉപകരണങ്ങൾ വാങ്ങിയും ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും പുതിയ തസ്തികകൾ സൃഷ്ടിച്ചും നിലവാരമുയർത്തുമെന്നായിരുന്നു പ്രഖ്യാപനം. ഇേപ്പാഴും വാഹനാപകടത്തിൽ പരിക്കേൽക്കുന്നവരുടെ ജീവൻ രക്ഷിക്കാനുള്ള സംവിധാനം പോലുമില്ല. 10 കി.മീ. അകലെയുള്ള വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി തന്നെയാണ് ഇപ്പോഴും ആശ്രയം. ഉദ്ഘാടനം കഴിഞ്ഞിട്ടും േട്രാമാകെയർ യൂനിറ്റിൻെറ പ്രവർത്തനവും അവതാളത്തിലാണ്. ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരും ഇല്ലാത്തതാണ് പ്രധാന പ്രശ്നം. ആധുനിക രക്തബാങ്ക്, ട്രോമാ കെയർ യൂനിറ്റ് എന്നിവക്കായി വാങ്ങിയ ഉപകരണങ്ങളും നാശത്തിെൻെറ വക്കിലാണ്. ആലപ്പുഴ നഗരസഭക്കാണ് ആശുപത്രിയുടെ ചുമതല. 60 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങൾതന്നെയാണ് ജനറൽ ആശുപത്രിയുെട പ്രധാന പരിമിതി. മഴപെയ്താൽ പലതും ചോർന്നൊലിക്കും. കോവിഡ്കൂടി എത്തിയതോടെ കാര്യങ്ങൾ ദുസ്സഹമായി. കേരളത്തിലെ ആദ്യ സ്വാശ്രയ മെഡിക്കൽ കോളജിൻെറ തുടക്കവും ഈ ആശുപത്രിയിൽനിന്നാണ്. 1961ലെ നെഹ്റു ട്രോഫി ജലമേളയുടെ ഉദ്ഘാടന പ്രസംഗത്തിൽ അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ളയാണ് ആലപ്പുഴയിൽ സ്വകാര്യ മെഡിക്കൽ കോളജ് വരുെമന്ന പ്രഖ്യാപനം നടത്തിയത്. 1963ൽ തിരുമല ദേവസ്വത്തിൻെറ കീഴിൽ ടി.ഡി മെഡിക്കൽ കോളജ് പിറവിയെടുത്തപ്പോൾ നേരത്തേയുണ്ടായിരുന്ന നഗരത്തിലെ ആശുപത്രി മെഡിക്കൽ കോളജിൻെറ ഭാഗമായി. വർഷങ്ങളോളം ആശുപത്രിയും മെഡിക്കൽ കോളജും രണ്ടിടത്തായി പ്രവർത്തിച്ചു. രണ്ടും ഒരുകോമ്പൗണ്ടിൽതന്നെ വേണമെന്ന നിയമം പ്രാബല്യത്തിലായിട്ടും കുലുക്കമുണ്ടായില്ല. ഒടുവിൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാരം റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നൽകിയതോടെയാണ് പല ഘട്ടങ്ങളായി മാറ്റാൻ തീരുമാനിച്ചത്. 2007ൽ ആദ്യഘട്ടമായി കുട്ടികളുടെ മെഡിസിൻ, ത്വക്ക്, കാൻസർ ഉൾപ്പെടെ അഞ്ച് വിഭാഗങ്ങൾ വണ്ടാനത്തേക്ക് മാറ്റി. അക്കാലത്ത് പ്രസവ ശസ്ത്രക്രിയ കഴിഞ്ഞവർ നഗരത്തിലെ ആശുപത്രിയിലും ചികിത്സവേണ്ട കുഞ്ഞുങ്ങൾ കിലോമീറ്റർ ദൂരെ വണ്ടാനത്തുമാണ് കഴിഞ്ഞിരുന്നത്. ചികിത്സയുടെ പേരിൽ അമ്മയും കുഞ്ഞും തമ്മിലുള്ള അകലം വർധിച്ചതോടെ എതിർത്തും അനുകൂലിച്ചും നിരവധി സമരങ്ങൾ അരങ്ങേറി. 2010ൽ ബാക്കിയുണ്ടായിരുന്ന വിഭാഗങ്ങളും മാറിയതോടെയാണ് 'പഴയ മെഡിക്കൽ കോളജ്' എന്ന പേരും പെരുമയും നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story