Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിവാദങ്ങൾക്കുപിന്നാലെ...

വിവാദങ്ങൾക്കുപിന്നാലെ ചിത്തരഞ്​ജൻ ചടങ്ങിൽ; ഉദ്​ഘാടകനായി മന്ത്രിയും

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴയിയിൽ മന്ത്രി സജി ചെറിയാൻ പ​ങ്കെടുക്കുന്ന പാർട്ടി-പോഷക സംഘടന പരിപാടികളിൽനിന്ന്​ സി.പി.എം നേതാവ്​ കൂടിയായ സ്ഥലം എം.എൽ.എ പി.പി. ചിത്തരഞ്​ജനെ ഒഴിവാക്കിയതായി പരാതി ഉയർന്നതിന്​ പിന്നാലെ തിങ്കളാഴ്​ച നടന്ന പരിപാടിയിൽ അവസാന നിമിഷം എം.എൽ.എയെ തിരുകിക്കയറ്റി. മന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ എം.എൽ.എയെ ഒഴിവാക്കിയത്​ സി.പി.എം ലോക്കൽ കമ്മിറ്റിയാണ്​. ഏരിയ കമ്മിറ്റി അംഗങ്ങളുടെയടക്കം പേര്​ നോട്ടീസിൽ വെച്ചിരിക്കെയാണ്​ എം.എൽ.എയെ ഒഴിവാക്കിയത്​. ആലപ്പുഴ കൊമ്മാടി ലോക്കൽ കമ്മിറ്റി വിവിധ രംഗങ്ങളിൽ ശ്രദ്ധേയരായവരെ ആദരിക്കുന്നതിനും പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനും സംഘടിപ്പിച്ച പരിപാടിയിൽനിന്നാണ് ചിത്തരഞ്ജനെ ഒഴിവാക്കിയത്. വിവാദമായതോടെ മുഖ്യാതിഥിയായി ഉൾപ്പെടുത്തി. കൊമ്മാടി യുവജന വായനശാലയിൽ ഇന്നലെ നടന്ന പരിപാടിയിൽ എം.എൽ.എ പ​ങ്കെടുക്കുകയും ചെയ്​തു. മന്ത്രി സജി ചെറിയാനായിരുന്നു ഉദ്​ഘാടകൻ. ചിത്തരഞ്ജനെ ഒഴിവാക്കിയത്​ ലോക്കൽ കമ്മിറ്റിയിലെയും ഏരിയ കമ്മിറ്റിയിലെയും ചിലർ പാർട്ടി നേതൃത്വത്തി​ൻെറ ശ്രദ്ധയിലെത്തിച്ചതോടെ പ്രശ്നം പരിഹരിക്കാൻ ജില്ല കമ്മിറ്റി ലോക്കൽ കമ്മിറ്റിയോട്​ നിർദേശിക്കുകയായിരുന്നു. ലോക്കൽ സെക്രട്ടറി എം.എൽ.എയെ ബന്ധപ്പെട്ടെങ്കിലും മുമ്പ്​ ഏറ്റിരുന്ന ചില പരിപാടികൾ ഉള്ളതിനാൽ മുൻകൂട്ടി അറിയിക്കാത്ത പരിപാടിയിൽ പങ്കെടുക്കാനാകുമോയെന്ന് ഉറപ്പില്ലെന്ന് അറിയിച്ചു. എങ്കിലും​ എം.എൽ.എയെ മുഖ്യാതിഥിയായി ഉൾപ്പെടുത്തി ലോക്കൽ കമ്മിറ്റി സമൂഹമാധ്യമ പോസ്​റ്ററുകൾ തയാറാക്കി. എം.എൽ.എക്ക് മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ അദ്ദേഹത്തി​ൻെറ നിർദേശപ്രകാരമാണ് പരിപാടിയിൽനിന്ന് ഒഴിവാക്കിയതെന്നാണ്​ ലോക്കൽ സെക്രട്ടറി പറയുന്നത്​. പക്ഷേ, പരിപാടിക്ക്​ നേരത്തേ ക്ഷണി​െച്ചന്ന ലോക്കൽ സെക്രട്ടറിയുടെ വിശദീകരണം എം.എൽ.എയുമായി അടുത്ത കേന്ദ്രങ്ങൾ നിഷേധിക്കുന്നു​. സമാനമായ ഒഴിവാക്കൽ നേരത്തേയും ഉണ്ടായിട്ടുണ്ടെന്നതാണ്​ ഇത്തവണ വിവാദം കൊഴുപ്പിച്ചത്​. ആലപ്പുഴയിൽ മത്സ്യത്തൊഴിലാളികളുടെ സഹായ വിതരണത്തിൽ മത്സ്യത്തൊഴിലാളി യൂനിയൻ-സി.ഐ.ടി.യു സംസ്ഥാ​ന അധ്യക്ഷനായിട്ടും ചിത്തരഞ്​ജനെ അറിയിച്ചിരുന്നില്ല. സി.പി.എമ്മിലെ വിഭാഗീയതയാണ്​ ഒഴിവാക്കലിന്​ പിന്നിലെന്നാണ്​ വിവരം. ജി. സുധാകരൻ അമ്പലപ്പുഴയിലെ പാർട്ടി സ്ഥാനാർഥി എച്ച്​. സലാമിനെ തോൽപിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ചിത്തരഞ്​ജ​േൻറത്​ സുധാകരനെ ആക്രമിക്കുന്ന നിലപാടായിരുന്നില്ല. ഇതേതുടർന്നാണ​ത്രേ സജി ചെറിയാൻ പക്ഷം ചിത്തരഞ്​ജ​നെ '​ഒഴിവാക്കുന്നത്​'.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story