Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 11:58 PM GMT Updated On
date_range 1 May 2022 11:58 PM GMTഅഗ്നിരക്ഷാസേനക്ക് കരുത്തായി അത്യാധുനിക വാഹനം
text_fieldsbookmark_border
ആലപ്പുഴ: അഗ്നിരക്ഷാസേനക്ക് കരുത്തായി അത്യാധുനിക വാഹനമെത്തി. അപകടത്തിൽപെടുന്ന വാഹനം മറിഞ്ഞാൽ വായു നിറക്കുന്ന പ്രത്യേകതരം ബാഗിന്റെ സഹായത്തോടെ 25 ടൺ വരെ ഭാരമുള്ള വാഹനങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ഉയർത്താൻ കഴിയും. അഡ്വാൻസ്ഡ് റെസ്പോൺഡ്സ് ടെൻഡർ (എ.ആർ.ടി) എന്ന വാഹനമാണ് എത്തിയത്. അപകടത്തിൽപെട്ട വാഹനത്തെ റോഡിൽനിന്ന് വലിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിക്കാനും സംവിധാനമുണ്ട്. പാചകവാതകം, അമോണിയ പ്ലാന്‍റ് എന്നിവയുടെ ചോർച്ച ഉൾപ്പെടെയുള്ളവ പടർന്നാൽ വാതകത്തിൻെറ സാന്ദ്രത മനസ്സിലാക്കാനുള്ള ഉപകരണവുമുണ്ട്. ടാങ്കർ വാഹനങ്ങളിലെ വാതകച്ചോർച്ച നിയന്ത്രണവിധേയമാക്കാനുള്ള ഉപകരണങ്ങൾ, മുറിക്കുള്ളിലും കിണറുകളിലും മറ്റും വിഷവാതക ചോർച്ചയുണ്ടായാൽ വിഷവാതകം പുറന്തള്ളാനും ശുദ്ധവായു കടത്തിവിടാനുമുള്ള യന്ത്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. രാസവസ്തുക്കൾ മൂലമുണ്ടാകുന്ന അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്താനുള്ള സ്യൂട്ട്, കിണറുകൾ, കുളങ്ങൾ എന്നിവയിൽ അകപ്പെടുന്നവരെ രക്ഷിക്കാനുള്ള ഓക്‌സിജൻ സിലിണ്ടറുമുണ്ട്. ആലപ്പുഴ, കായകുളം സ്റ്റേഷനുകളിലാണ് എ.ആർ.ടി വാഹനമുള്ളത്. സംസ്ഥാനത്ത് 23 വാഹനം വിതരണം ചെയ്തതിൽ രണ്ടെണ്ണമാണ് ജില്ലക്ക് കിട്ടിയത്. ആലപ്പുഴ അഗ്നിരക്ഷാസേന നിലയത്തിൽ നടന്ന ചടങ്ങിൽ എച്ച്. സലാം എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ല ഫയർ ഓഫിസർ കെ.ബി. അഭിലാഷ്, സ്റ്റേഷൻ ഓഫിസർ പി.ബി. വേണുക്കുട്ടൻ, വാർഡ് കൗൺസിലർ സതീദേവി എന്നിവർ പങ്കെടുത്തു. APL fire force ആലപ്പുഴയിലെ അഗ്നിരക്ഷാസേന നിലയത്തിലെ അത്യാധുനിക വാഹനത്തിൻെറ ഫ്ലാഗ് ഓഫ് എച്ച്. സലാം എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story