Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightദുരിതജീവിതത്തിന്​...

ദുരിതജീവിതത്തിന്​ അറുതി; കമലം ഇനി ഗാന്ധിഭവൻ തണലിൽ

text_fields
bookmark_border
ദുരിതജീവിതത്തിന്​ അറുതി;  കമലം ഇനി ഗാന്ധിഭവൻ തണലിൽ
cancel
അമ്പലപ്പുഴ: കാക്കാഴം പാലത്തിന്‍റെ താഴെ വിറക് കൂമ്പാരത്തിൽ കഴിഞ്ഞുവന്ന തമിഴ്നാട് സ്വദേശി കമലം ഇനി ഗാന്ധിഭവന്‍റെ തണലിൽ. പ്രദേശവാസികൾ നൽകുന്ന അരിയും സാധനങ്ങളും കൊണ്ട് സ്വയം പാകംചെയ്ത്​ ഭക്ഷണം കഴിച്ച്​ ജീവിക്കുകയായിരുന്നു. ദേശീയപാതയില്‍ അപകടത്തിൽപെട്ട നായയെ ഏറ്റെടുത്ത് അതിനെ പരിചരിച്ചായിരുന്നു ജീവിതം. വർഷങ്ങളായി ഈ നായയാണ് സ്വന്തം എന്ന് പറയാൻ കമലത്തിനുള്ളത്. മഴയത്തും വെയിലത്തും പാലത്തിന്‍റെ അടിയിൽ വിറകുകൾക്കിടയിൽ താൻ നിർമിച്ച കിടക്കയിൽ ചുരുണ്ടുകൂടും. ഇവരുടെ അവസ്ഥ അറിഞ്ഞ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത്‌ പ്രസിഡന്‍റ്​ കവിത പത്തനാപുരം ഗാന്ധിഭവനുമായി ബന്ധപ്പെടുകയായിരുന്നു. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരജന്‍റെ നിർ​ദേശപ്രകാരം ഹരിപ്പാട് ഗാന്ധിഭവൻ സ്‌നേഹവീട് ഡയറക്ടർ മുഹമ്മദ്‌ ഷമീർ സ്ഥലത്തെത്തി പഞ്ചായത്ത്‌ പ്രസിഡന്‍റിന്‍റെയും പൊതുപ്രവര്‍ത്തകരുടെയും നാട്ടുകാരുടെ സാന്നിധ്യത്തിൽ കമലത്തെ ഏറ്റെടുത്തു. ഫോട്ടോ (കമലത്തിനെ ഗാന്ധിഭവന്‍ ഏറ്റെടുക്കുന്നതിന് മുമ്പും ശേഷവും)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story