Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 11:59 PM GMT Updated On
date_range 9 May 2022 11:59 PM GMTകായംകുളത്തെ ജലസ്രോതസ്സുകൾ തെളിനീരാക്കുന്നു
text_fieldsbookmark_border
കായംകുളം: മാലിന്യം നിറഞ്ഞ് നാശോന്മുഖമായ കായംകുളത്തെ ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. പൊതുജന പങ്കാളിത്തത്തോടെയാണ് തോടുകളും കുളങ്ങളും വൃത്തിയാക്കി സംരക്ഷിക്കുന്നത്. 18ാം വാര്‍ഡില്‍നിന്ന് തുടങ്ങുന്ന മലയന്‍ കനാലിന്‍റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയാണ് പദ്ധതിയുടെ തുടക്കം. എട്ട് കി.മീ. ദൈർഘ്യത്തിൽ പത്ത് വാര്‍ഡുകളിലൂടെയാണ് തോട് ഒഴുകുന്നത്. പദ്ധതി പ്രായോഗികവത്കരിക്കുന്നതിനായി വാര്‍ഡ്തലത്തിൽ ജലസമിതികള്‍ രൂപവത്കരിച്ച് പ്രവർത്തനം ഏകോപിപ്പിക്കും. ജലനടത്തം, ജലസഭ എന്നിവയിലൂടെ ബോധവത്കരണവും നടത്തും. മലിനീകരണ ഉറവിടങ്ങള്‍ കണ്ടെത്തി രേഖപ്പെടുത്തും. ജലഗുണനിലവാര പരിശോധനയുമുണ്ടാകും. ചെയര്‍പേഴ്സൻ പി. ശശികല വളഞ്ഞ നടക്കാവ് ഭാഗത്ത് ശുചീകരണപ്രവർത്തനം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാൻ ജെ. ആദർശ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ഗംഗാദേവി, സി.എസ്. ബാഷ, പി.എസ്. സുൽഫിക്കർ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: APLKY3NAGARASABHA മലയൻ കനാലിൽ കായംകുളം നഗരസഭ ചെയർപേഴ്സൻ പി. ശശികലയുടെ നേതൃത്വത്തിൽ നടത്തിയ ശുചീകരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story