Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 12:00 AM GMT Updated On
date_range 11 May 2022 12:00 AM GMTസംഘർഷം: ഡിവൈ.എസ്.പിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
text_fieldsbookmark_border
ആലപ്പുഴ: ചാരുംമൂട്ടിൽ നടന്ന രാഷ്ട്രീയ സംഘർഷത്തിനിടെ ഡി.വൈ.എസ്.പി മർദിച്ചെന്ന പരാതിയിൽ നടപടി. ഷാനവാസ് ഖാൻ (49) എന്ന രാഷ്ട്രീയ പ്രവർത്തകനെ ചെങ്ങന്നൂർ ഡിവൈ.എസ്.പി ലാത്തിയുടെ കൈപിടിക്കുന്ന ഭാഗം ഉപയോഗിച്ച് മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചെന്ന പരാതിയാണ് അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടത്. ആലപ്പുഴ ജില്ല പൊലീസ് മേധാവിക്കാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. മർദനത്തിൽ ഇടത് താടിയെല്ലിന് പരിക്കേൽക്കുകയും ഒടിവ് സംഭവിക്കുകയും ചെയ്തതായി അഡ്വ. ജോൺസൻ എബ്രഹാം സമർപ്പിച്ച പരാതിയിൽ പറയുന്നു. മനുഷ്യാവകാശ കമീഷൻ സിറ്റിങ് ഇന്ന് ആലപ്പുഴ : മനുഷ്യാവകാശ കമീഷൻ അംഗം വി.കെ. ബീനാകുമാരി ബുധനാഴ്ച രാവിലെ പത്തരക്ക് ആലപ്പുഴ ഗവ. ഗെസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തുമെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story