Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 12:03 AM GMT Updated On
date_range 11 May 2022 12:03 AM GMTബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
text_fieldsbookmark_border
അമ്പലപ്പുഴ: സഹകരണ വകുപ്പിന് കീഴിലെ പുന്നപ്രയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിലെ ബിരുദദാന ചടങ്ങ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. വിവര സാങ്കേതിക വിദ്യ സ്വായത്തമാക്കി കേരളം കൂടുതൽ മുന്നേറുകയാണെന്നും അതിൻെറ പ്രതിഫലനം നാടിൻെറ വികസനമായി മാറുമെന്നും മന്ത്രി പറഞ്ഞു. 2018-20 അധ്യയന വർഷത്തെ 58 എം.ബി.എ വിദ്യാർഥികളും 2019-21 ബാച്ചിലെ 55 വിദ്യാർഥികളുമുൾപ്പെടെ 113 പേരാണ് ബിരുദം നേടിയത്. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ്, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, ഐ.എം.ടി ഡയറക്ടർ ഡോ. എം.കെ. പ്രശാന്ത് എന്നിവർ സംസാരിച്ചു. ഡോ. കെ.ജി. വിശ്വനാഥൻ സ്വാഗതം പറഞ്ഞു. പടം: പുന്നപ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിലെ ബിരുദദാന ചടങ്ങ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story