എല്ലാ മത്സ്യത്തൊഴിലാളികൾക്കും ഇൻഷുറൻസ് പരിരക്ഷ -മന്ത്രി സജി ചെറിയാന്‍
text_fieldsആലപ്പുഴ: കടലില്‍പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്ന് മന്ത്രി സജി ചെറിയാന്‍. ഇന്‍ഷുറന്‍സ് ഇല്ലാതെ കടലില്‍പോകുന്ന ബോട്ടുകൾക്കെതിരെ നടപടി പരിഗണിക്കുന്നുണ്ട്. ഓമനപ്പുഴ കടപ്പുറത്ത് മത്സ്യബന്ധന എൻജിനുകള്‍ എല്‍.പി.ജി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ എല്‍.പി.ജി കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ നിശ്ചിത ദിവസത്തിനുള്ള പ്രത്യേക പോര്‍ട്ടല്‍വഴി അറിയിക്കാം. പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ പ്രത്യേക അദാലത്തിന് സമാനമായി നടത്താനാണ് തീരുമാനം. ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിന് ആധുനിക സാങ്കേതിക മികവോടുകൂടിയ 10 വലിയ വള്ളങ്ങള്‍ തയാറായിട്ടുണ്ട്. രാജ്യത്ത് ആദ്യമായാണ് ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിന് ഇത്തരമൊരു പദ്ധതി വരുന്നതെന്നും മന്ത്രി പറഞ്ഞു.
പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ഡയറക്ടര്‍ അദീല അബ്ദുല്ല, മാരാരിക്കുളം സൗത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത, ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞുമോള്‍ ഷാജി, ഗ്രാമപഞ്ചായത്ത് അംഗം പി.ജെ. ഇമ്മാനുവല്‍, ഐ.ഒ.സി ചീഫ് ജനറല്‍ മാനേജര്‍ ആര്‍. രാജേന്ദ്രന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ രമേശ് ശശിധരന്‍, മത്സ്യഫെഡ് ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.