വാക്സിൻ വിതരണം സുതാര്യമാക്കണമെന്ന് മുസ് ലിം ലീഗ്
text_fieldsകായംകുളം: കായംകുളം താലൂക്ക് ആശുപത്രിയിലെ വാക്സിൻ വിതരണം സുതാര്യമാക്കണമെന്ന് മുസ്‌ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നഗരപരിധിയിൽ പതിനായിരങ്ങൾ വാക്സിനേഷനായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുമ്പോൾ മാനദണ്ഡങ്ങൾ ലംഘിച്ച് നഗരസഭ ഭരണ നേതൃത്വം അട്ടിമറിക്കുകയാണ്.
44 വാർഡ് കൗൺസിലർമാർക്ക് ചെയർപേഴ്സൺ നൽകുന്ന നാലുവീതം ടോക്കൺ ഉപയോഗിച്ചു 176 പേർക്ക് മാത്രമെ വാക്സിൻ ലഭിക്കുകയുള്ളു. എന്നാൽ, സ്പോട്ട് രജിസ്ട്രേഷനിലൂടെ താൽപര്യക്കാർക്ക് വാക്‌സിൻ നൽകുന്നു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാർ വഴി നൽകുന്ന ടോക്കണുകളിലൂടെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ്.
ഗവൺമെന്‍റ് ആശുപത്രിയിലെ വാക്സിൻ ക്രമകേടുകൾ പരിശോധിച്ചു നടപടികൾ സ്വീകരിക്കണമെന്ന് യോഗം അഭ്യർഥിച്ചു. ഇതിനെതിരെ പ്രക്ഷോഭ സമരപരിപാടികളും വരും ദിവസങ്ങളിൽ നടത്തും. യോഗത്തിൽ ജില്ല ജനറൽ സെക്രട്ടറി അഡ്വ. എച്ച്. ബഷീർകുട്ടി, മണ്ഡലം പ്രസിഡന്‍റ് എ. ഇർഷാദ്, ജനറൽ സെക്രട്ടറി സിയാദ് വലിയവീട്ടിൽ, ജില്ല ജോയിന്‍റ് സെക്രട്ടറിമാരായ എസ്. നുജൂമുദ്ദീൻ, പൂക്കുഞ്ഞ് കോട്ടപ്പുറം, പി. ബിജു, ഒ.എ. ജബ്ബാർ, ടി.എ. മജീദ്, നവാസ് മുണ്ടകത്തിൽ, യു.ഏ. റഷീദ്, ഷാജഹാൻ വലിയവീട്ടിൽ, കെ.എ. വാഹിദ്, ഹാമിദ് മാസ്റ്റർ, പ്രഫ. ജലാലുദീൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.